Vizhinjam Port Inauguration: വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും; കനത്ത സുരക്ഷയിൽ നഗരം

PM Modi: കേരളം കാത്തിരുന്ന വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും.

Written by - Zee Malayalam News Desk | Last Updated : May 2, 2025, 06:41 AM IST
  • കേരളം കാത്തിരുന്ന വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് ഇന്ന് നടക്കും
  • പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തുറമുഖം ഇന്ന് രാജ്യത്തിനായി സമർപ്പിക്കുന്നത്
Vizhinjam Port Inauguration: വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും; കനത്ത സുരക്ഷയിൽ നഗരം

തിരുവനന്തപുരം: കേരളം കാത്തിരുന്ന വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തുറമുഖം ഇന്ന് രാജ്യത്തിനായി സമർപ്പിക്കുന്നത്. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചു.  

Add Zee News as a Preferred Source

Also Read:  പ്രധാനമന്ത്രി തിരുവനന്തപുരത്ത്; വിഴിഞ്ഞം കമ്മീഷനിങ് നാളെ, ഒരുക്കങ്ങൾ പൂർണ്ണം

ഇന്നലെ രാജ്ഭവനിലാണ് പ്രധാനമന്ത്രി തങ്ങിയത്. ഇന്ന് രാവിലെ 9:45 ഓടെ പ്രധാനമന്ത്രി രാജ്ഭവനിൽ നിന്നും വിഴിഞ്ഞത്തേക്ക് തിരിക്കും എന്നാണ് റിപ്പോർട്ട്. 10:15ന് വ്യോമസേനാ ഹെലികോപ്ടറിൽ വിഴിഞ്ഞം തുറമുഖത്ത് എത്തുന്ന പ്രധാനമന്ത്രി തുറമുഖം നടന്ന് കാണും. ശേഷം തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കും. അത് കഴിഞ്ഞ് ഉച്ചയ്ക്ക് 12:30 ഓടെ തിരുവനന്തപുരത്ത് നിന്നും പ്രധാനമന്ത്രി യാത്ര തിരിക്കും. 

പെഹൽഗാം ആക്രമണത്തിന്റെ പശ്ചാതലത്തിൽ കനത്ത സുരക്ഷയാണ് തലസ്ഥാന നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. കരയിലും കടലിലും പഴുതടച്ച സുരക്ഷയാൻ ഏർപ്പെടുത്തിരിക്കുന്നത്. തുറമുഖത്തിന്റെ സുരക്ഷാ ചുമതല എസ്പിജി ഏറ്റെടുത്തിട്ടുണ്ട്. നഗരത്തിലെമ്പാടും പോലീസിനെ വിന്യസിച്ചിട്ടുമുണ്ട്. കോസ്റ്റ്ഗാർഡും നേവിയും കടലിൽ സുരക്ഷയൊരുക്കും. കമ്മീഷനിങ് ചടങ്ങിന് സാക്ഷിയാക്കാൻ 10,000 പേരെത്തുമെന്നാണ് റിപ്പോർട്ട്. തമ്പാനൂരിൽ നിന്നും കിഴക്കേക്കോട്ടയിൽ നിന്നും കെഎസ്ആർടിസി ബസ് വിഴിഞ്ഞത്തേക്ക് പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്.

Also Read: മിഥുന രാശിക്കാർക്ക് നല്ല വാർത്തകൾ ലഭിക്കും, ധനു രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

ഇന്ന് രാവിലെ 7 മണി മുതൽ 9:30 വരെ മുല്ലൂരിലെ തുറമുഖ കവാടത്തിനരികിലെ റോഡിലൂടെയാണ് പൊതുജനങ്ങളെ കടത്തിവിടുക. പൊതുജനങ്ങൾ തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതണം. പ്രധാന കവാടത്തിലൂടെ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും വാഹനവ്യൂഹം മാത്രമേ കടത്തിവിടുകയുള്ളു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News