PM Modi in Kerala: പ്രധാനമന്ത്രി തിരുവനന്തപുരത്ത്; വിഴിഞ്ഞം കമ്മീഷനിങ് നാളെ, ഒരുക്കങ്ങൾ പൂർണ്ണം

വിഴിഞ്ഞം തുറമുഖം കമ്മീഷനിങ്ങിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തിയത്. തിരുവനന്തപുരത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി.

Written by - Zee Malayalam News Desk | Last Updated : May 1, 2025, 09:16 PM IST
  • പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് തിരുവനന്തപുരം നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
  • വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് ചെയ്യാനാണ് മോദി കേരളത്തിലെത്തിയത്.
PM Modi in Kerala: പ്രധാനമന്ത്രി തിരുവനന്തപുരത്ത്; വിഴിഞ്ഞം കമ്മീഷനിങ് നാളെ, ഒരുക്കങ്ങൾ പൂർണ്ണം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണറും കേന്ദ്രമന്ത്രിമാരും ചീഫ് സെക്രട്ടറിയും ഡിജിപിയും ഉൾപ്പെടെയുള്ളവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് തിരുവനന്തപുരം നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് ചെയ്യാനാണ് മോദി കേരളത്തിലെത്തിയത്. 

Add Zee News as a Preferred Source

നാളെ രാവിലെ 10.15ന് വ്യോമസേനാ ഹെലികോപ്റ്ററിൽ പ്രധാനമന്ത്രി വിഴിഞ്ഞത് എത്തി തുറമുഖം നടന്ന് കാണും. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കമ്മീഷനിങ് നാളെ രാവിലെ 11ന് നടക്കും. പിന്നീട് ചടങ്ങിൽ സംസാരിക്കും. 12.30ഓടെ തിരുവനന്തപുരത്ത് മടങ്ങും.  വിഴിഞ്ഞം തുറമുഖത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതി രാജ്യത്തിന് സമർപ്പിക്കുന്നത് കാണാൻ പൊതുജനത്തിന് അവസരമുണ്ടാകും.

Also Read: Palakkad News: അബദ്ധത്തിൽ ആസിഡ് കുടിച്ചു; അഞ്ച് വയസുകാരൻ ​ഗുരുതരാവസ്ഥയിൽ

അതിനിടെ പ്രധാനമന്ത്രി വരുന്ന വഴിയിൽ വഴിവിളക്കുകൾ കത്തുന്നില്ലെന്ന് ആക്ഷേപം ഉയർന്നു. രാജ്ഭവന് സമീപം അയ്യങ്കാളി സ്ക്വയറിൽ ബിജെപി പ്രതിഷേധം നടത്തുകയാണ്. അതേസമയം തിരുവനന്തപുരം മണക്കാട് യുഎഇ കോൺസിലേറ്റിൽ ബോംബ് ഭീഷണി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News