PM Modi: 'മാറാത്തത് മാറും, തിരുവനന്തപുരത്തിന് നന്ദി'; ഇനി കേരളം ബിജെപിയുടെ കയ്യിൽ വരുമെന്ന് മോദി

PM Modi Thiruvananthapuram Visit: 'മാറാത്തത് ഇനി മാറും' എന്ന് മലയാളത്തിൽ പറഞ്ഞ മോദി ബിജെപി ഇനി തിരുവനന്തപുരത്തെ വികസനത്തിലേക്ക് നയിക്കുമെന്നും പറഞ്ഞു.

Written by - Roniya Baby | Last Updated : Jan 23, 2026, 03:13 PM IST
  • ബിജെപിക്ക് തിരുവനന്തപുരത്തെ ജനങ്ങൾ ഇന്ന് സേവിക്കാനുള്ള അവസരങ്ങൾ നൽകി
  • ബിജെപിയിൽ വിശ്വാസം അർപ്പിച്ച ഓരോ വോട്ടർമാരെയും അഭിനന്ദിക്കുന്നുവെന്നും തിരുവനന്തപുരത്തിന് നന്ദി പറയുന്നുവെന്നും പ്രധാനമന്ത്രി
PM Modi: 'മാറാത്തത് മാറും, തിരുവനന്തപുരത്തിന് നന്ദി'; ഇനി കേരളം ബിജെപിയുടെ കയ്യിൽ വരുമെന്ന് മോദി

തിരുവനന്തപുരം: കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി തിരുവനന്തപുരത്തെ ഇടത് വലത് മുന്നണികൾ വികസനത്തിൽ നിന്ന് പിന്നോട്ടടിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ, ഇനി ഇതിന് മാറ്റം ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രധാനമന്ത്രി ഇടത് വലത് മുന്നണികൾക്കെതിരെ വിമർശനം ഉന്നയിച്ചത്.

Add Zee News as a Preferred Source

'മാറാത്തത് ഇനി മാറും' എന്ന് മലയാളത്തിൽ പറഞ്ഞ മോദി ബിജെപി ഇനി തിരുവനന്തപുരത്തെ വികസനത്തിലേക്ക് നയിക്കുമെന്നും പറഞ്ഞു. 1987ന് മുൻപ് ​ബിജെപി ​ഗുജറാത്തിൽ തോൽവികൾ മാത്രം ഏറ്റുവാങ്ങിയിരുന്ന പാർട്ടി ആയിരുന്നുവെന്നും അഹമ്മദാബാദ് ന​ഗരസഭയിൽ നിന്നാണ് ബിജെപി തുടങ്ങിയതെന്നും മോദി പറഞ്ഞു.

അവിടെ ബിജെപിയുടെ ഭരണം ജനം കണ്ടു, പിന്തുണ നൽകി. രാജ്യം ഇന്ന് കാണുന്നത് ​ഗുജറാത്തിലെ ഒരു പട്ടണത്തിൽ നിന്ന് തുടങ്ങിയ ബിജെപിയുടെ ജൈത്രയാത്രയാണ്. തിരുവനന്തപുരം പിടിച്ച് ബിജെപി കേരളത്തിൽ നടത്താനിരിക്കുന്നത് ഇതിന് സമാനമായ മുന്നേറ്റമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ബിജെപിക്ക് തിരുവനന്തപുരത്തെ ജനങ്ങൾ ഇന്ന് സേവിക്കാനുള്ള അവസരങ്ങൾ നൽകി. രാജ്യം മുഴുവൻ ഈ വിജയത്തിന്റെ അലയൊലികൾ കേൾക്കുന്നുണ്ട്. ബിജെപിയിൽ വിശ്വാസം അർപ്പിച്ച ഓരോ വോട്ടർമാരെയും അഭിനന്ദിക്കുന്നുവെന്നും തിരുവനന്തപുരത്തിന് നന്ദി പറയുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

...Read More

Trending News