close

News WrapGet Handpicked Stories from our editors directly to your mailbox

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍

ഉച്ചയ്ക്ക് 1.55ന് കൊച്ചി നാവികസേന വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ രാജഗിരി കോളേജ് മൈതാനത്തിറങ്ങും.  

Updated: Jan 27, 2019, 07:51 AM IST
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തില്‍. കൊച്ചി നാവികസേന വിമാനത്താവളത്തിൽ ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് നരേന്ദ്രമോദി എത്തും. കൊച്ചിയിലും തൃശ്ശൂരിലുമായി അദ്ദേഹം ഇന്ന് രണ്ടു പരിപാടികളില്‍ പങ്കെടുക്കും. 

ഈ മാസം രണ്ടാംവട്ടമാണ് മോദി കേരളത്തിലെത്തുന്നത്. ഉച്ചയ്ക്ക് 1.55ന് കൊച്ചി നാവികസേന വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ രാജഗിരി കോളേജ് മൈതാനത്തിറങ്ങും. 

അവിടെനിന്ന് റോഡുമാര്‍ഗം ബി.പി.സി.എല്ലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ കോംപ്ലക്‌സിന്റെ സമര്‍പ്പണത്തിനെത്തും. തുടര്‍ന്ന് പെട്രോ കെമിക്കല്‍ കോംപ്ലക്‌സിന്റെ ശിലാസ്ഥാപനവും നടത്തും. 2.35 മുതല്‍ 3.15 വരെയാണ് ഇവിടത്തെ ചടങ്ങില്‍ സംബന്ധിക്കുക.

വീണ്ടും രാജഗിരി കോളേജ് മൈതാനത്തെത്തി ഹെലികോപ്റ്ററില്‍ തൃശ്ശൂരിലേക്ക് പോകും. ഇവിടെ തേക്കിൻകാട് മൈതാനത്തെ യുവമോര്‍ച്ചാ സമ്മേളനത്തില്‍ മോദി പങ്കെടുക്കും. തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കേരളത്തിലെ പാർട്ടി പരിപാടി എന്ന നിലയിലാണ് ഈ ചടങ്ങ് നിശ്ചയിച്ചിട്ടുള്ളത്. 

4.15 മുതല്‍ അഞ്ചുവരെ അദ്ദേഹം തൃശ്ശൂരിലുണ്ടാവും. 5.50ന് കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് മടങ്ങും. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മികച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം.  

പ്രധാനമന്ത്രി അടക്കമുള്ള ദേശീയ നേതാക്കളുടെ സന്ദർശനത്തിലൂടെ ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ലഭിച്ച മേധാവിത്വം ശക്തമായി നിലനിർത്താനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ ശ്രമം. ഇതിന്‍റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ തുടർച്ചയായ സന്ദർശനം എന്നാണ് റിപ്പോര്‍ട്ട്.

പ്രധാനമന്ത്രിയെ ബി.ജെ.പി. നേതാക്കള്‍ കാണുമെങ്കിലും രാഷ്ട്രീയചര്‍ച്ചകള്‍ക്ക് സാധ്യതയില്ല. എന്നാല്‍ രാഷ്ട്രീയ പരിപാടിയില്‍ പ്രസംഗിക്കുന്ന മോദി ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ പ്രതികരിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.