)
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി പുനഃപരിശോധിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിർണായക മന്ത്രിസഭാ യോഗത്തിന് ശേഷമാണ് തീരുമാനം. കരാർ പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാരിന് കത്തയയ്ക്കും.
കൂടാതെ പദ്ധതി പഠിക്കാനായി ഏഴംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയായിരിക്കും സമിതിയുടെ അധ്യക്ഷൻ. ഉപസമിതിയിൽ 2 സിപിഐ മന്ത്രിമാരുമുണ്ട്. സമിതി നൽകുന്ന റിപ്പോർട്ട് വരുന്നത് വരെ തുടർനടപടികൾ നിർത്തിവയ്ക്കും. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം (എസ്ഐആര്‍) തിടുക്കപ്പെട്ട് നടപ്പാക്കുന്നതിൽ ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.