Pocso Case: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ചു; 24കാരന് 43 വർഷം കഠിന തടവ് വിധിച്ച് കോടതി

Pocso Case Verdict: പൂന്തുറ പള്ളിത്തെരുവിൽ മുഹമ്മദ് സുഹൈൽ ഖാൻ (24) ആണ് കേസിലെ പ്രതി. പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാറാണ് ശിക്ഷ വിധിച്ചത്.

Written by - Zee Malayalam News Desk | Last Updated : Apr 11, 2025, 03:50 PM IST
  • പെൺകുട്ടിയെ ഫോൺ വഴിയാണ് ഇയാൾ പരിചയപ്പെട്ടത്
  • ഇയാൾ നിർബന്ധപൂർവ്വം പെൺകുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ലൈം​ഗികാതിക്രമം നടത്തിയെന്നാണ് കേസ്
Pocso Case: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ചു; 24കാരന് 43 വർഷം കഠിന തടവ് വിധിച്ച് കോടതി

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് പോക്സോ കോടതി. 80,000 രൂപ പിഴയും വിധിച്ചു. പൂന്തുറ പള്ളിത്തെരുവിൽ മുഹമ്മദ് സുഹൈൽ ഖാൻ (24) ആണ് കേസിലെ പ്രതി.

Add Zee News as a Preferred Source

പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാറാണ് ശിക്ഷ വിധിച്ചത്. അതിജീവിതയ്ക്ക് പിഴത്തുക നൽകാനും ഇല്ലെങ്കിൽ 20 മാസം അധിക തടവ് അനുഭവിക്കാനും കോടതി വിധിയിൽ പറയുന്നു. 2020ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

പെൺകുട്ടിയെ ഫോൺ വഴിയാണ് ഇയാൾ പരിചയപ്പെട്ടത്. ഇയാൾ നിർബന്ധപൂർവ്വം പെൺകുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ലൈം​ഗികാതിക്രമം നടത്തിയെന്നാണ് കേസ്.

പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡിആർ പ്രമോദ് ഹാജരായി.

33 സാക്ഷികളെ വിസ്തരിച്ചു. 39 രേഖകളും അഞ്ച് തൊണ്ടിമുതലും ഹജരാക്കി. അന്ന് നേമം എസ്എച്ച്ഒ ആയിരുന്ന രജീഷ് കുമാർ ആണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News