)
പത്തനംതിട്ട: അനാഥാലയത്തിലെ പോക്സോ കേസിലെ പ്രതിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. താൽക്കാലികമായാണ് അറസ്റ്റ് തടഞ്ഞത്. ഈ മാസം 30 വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. അനാഥാലയം നടത്തിപ്പുകാരി, മകന്, മകൾ, മകളുടെ ഭർത്താവ് എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് നടപടി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സർക്കാർ അറിയിച്ചു. തുടർന്ന് കേസ് ഡയറി ഹാജരാക്കാൻ അടൂർ പൊലീസിനോട് കോടതി നിർദേശിക്കുകയായിരുന്നു.
അന്തേവാസിയായിരുന്ന കാലത്ത് പെൺകുട്ടി ഗർഭിണിയായെന്ന പരാതിയിലാണ് കേസെടുത്തത്. പെൺകുട്ടി ഗർഭിണിയായി എന്നത് മറച്ചുവെക്കാനായി മകനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. അനാഥാലയ നടത്തിപ്പുകാരിയുടെ മകൻ ഇരയായ പെൺകുട്ടിയെ കഴിഞ്ഞ ഒക്ടോബറിലാണ് വിവാഹം കഴിച്ചത്. പിന്നീട് ജൂൺ മാസം രണ്ടാം തീയതി കുട്ടി പ്രസവിക്കുകയായിരുന്നു.
പെൺകുട്ടി ഗർഭിണിയായത് പ്രായപൂർത്തിയാകും മുൻപാണെന്നും, അത് മറച്ചുവയ്ക്കാൻ സ്ഥാപന നടത്തിപ്പുകാരി വളരെ വേഗം വിവാഹം നടത്തിയതാണെന്നും പരാതി ഉയരുകയായിരുന്നുകേസിൽ അനാഥാലയം നടത്തിപ്പുകാരിയുടെ മകനെ പ്രതി ചേർത്തിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും മറ്റൊരു അനാഥാലയത്തിന്റെ നടത്തിപ്പുകാരാണ് ഇതിനു പിന്നിലെന്നുമാണ് ഹർജിക്കാരുടെ വാദം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.