close

News WrapGet Handpicked Stories from our editors directly to your mailbox

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഇമാം ഖാസിക്കെതിരെ കേസ്

പെണ്‍കുട്ടി പരാതി നല്‍കാന്‍ തയ്യറാകാത്തതിനാല്‍ പള്ളി കമ്മിറ്റി പ്രസിഡന്റ് ബാദുഷയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. 

Updated: Feb 12, 2019, 03:40 PM IST
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഇമാം ഖാസിക്കെതിരെ കേസ്

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇമാം അല്‍ ഖാസിമിക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. തൊളിക്കോട് ജമാഅത്തിലെ മുന്‍ ഇമാം അല്‍ ഖാസിമിക്കെതിരെയാണ് വിതുര പൊലീസ് കേസെടുത്തത്. 

പെണ്‍കുട്ടി പരാതി നല്‍കാന്‍ തയ്യറാകാത്തതിനാല്‍ പള്ളി കമ്മിറ്റി പ്രസിഡന്റ് ബാദുഷയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വാര്‍ത്ത പുറത്ത് വന്നതോടെ ജമാഅത്ത് കൗണ്‍സിലില്‍ നിന്നും അല്‍ ഖാസിമിയെ നേരത്തെ പുറത്താക്കുകയും ചെയ്തു. 

ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി അല്‍ ഖാസിമി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പോക്‌സോ പ്രകാരം കേസെടുത്തത്. പീഡനത്തിനിരയായ പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മൊഴി നല്‍കാന്‍ തയ്യാറായിരുന്നില്ല.