യുവമോർച്ചയുടെ CAA അനുകൂല പരിപാടിക്ക് പോലീസിന്റ വിലക്ക്

ആലപ്പുഴയില്‍ യുവമോർച്ചയുടെ യുവസന്ദേശം പരിപാടിക്ക് വള്ളികുന്നം പോലീസിന്റ വിലക്ക്. യുവമോർച്ച യുടെ നേതൃത്വത്തിൽ വള്ളികുന്നം കാഞ്ഞിരത്തുംമൂട് ജംഗ്ഷനിൽ വൈകിട്ട് അഞ്ച് മണിക്ക് പൗരത്വഭേദഗതി നിയമത്തിന് അനുകൂലമായി യുവസന്ദേശം എന്ന പേരിൽ ഒരു രാഷ്ട്രം ഒരു ജനത എന്ന മുദ്രാവാക്യം ഉയർത്തി പൊതുപരിപാടി നടത്താൻ നിശ്ചയിച്ചിരുന്നു. 

Last Updated : Feb 1, 2020, 07:41 PM IST
  • പരിപാടി നടത്താൻ സ്ഥലം അനുവദിച്ച വ്യക്തിയേയും ഉത്ഘാടകനേയും സംഘാടകരേയും പോലീസ് ഭീഷണി പെടുത്തുകയും ചെയ്യുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് യുവമോർച്ച നേതാക്കൾ പറയുന്നു. ബിജെപി മാവേലിക്കര നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയും വള്ളികുന്നം ഗ്രാമപഞ്ചായത്ത് മെമ്പറുമായ അനിൽ വള്ളികുന്നത്തിനാണ് പോലീസ് നോട്ടീസ് നൽകിയത്.
യുവമോർച്ചയുടെ CAA അനുകൂല പരിപാടിക്ക്  പോലീസിന്റ വിലക്ക്

ആലപ്പുഴയില്‍ യുവമോർച്ചയുടെ യുവസന്ദേശം പരിപാടിക്ക് വള്ളികുന്നം പോലീസിന്റ വിലക്ക്. യുവമോർച്ച യുടെ നേതൃത്വത്തിൽ വള്ളികുന്നം കാഞ്ഞിരത്തുംമൂട് ജംഗ്ഷനിൽ വൈകിട്ട് അഞ്ച് മണിക്ക് പൗരത്വഭേദഗതി നിയമത്തിന് അനുകൂലമായി യുവസന്ദേശം എന്ന പേരിൽ ഒരു രാഷ്ട്രം ഒരു ജനത എന്ന മുദ്രാവാക്യം ഉയർത്തി പൊതുപരിപാടി നടത്താൻ നിശ്ചയിച്ചിരുന്നു. 

എന്നാൽ നരേന്ദ്രമോദിയുടെ നിയമം നാട്ടുകാർ കേൾക്കേണ്ട എന്ന് പറഞ്ഞു സമാധാനപരമായി ജീവിക്കുന്ന ജനങ്ങൾക്കിടയിൽ വർഗീയ ലഹളയുടെ വിത്തുകൾ മുളപ്പിക്കാൻ ഇല്ലാത്ത സംഭവങ്ങളെ ഉയര്‍ത്തികാട്ടിയാണ്  പോലീസ് അനുമതി നിഷേധിച്ചതെന്ന് യുവമോര്‍ച്ച ആരോപിക്കുന്നു.  പൗരത്വഭേദഗതി നിയമത്തിന് എതിരെ ഇടത് പക്ഷ പാർട്ടികൾ ,വലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മഹല്ല് കമ്മിറ്റികൾ തുടങ്ങീ പല സംഘടനകളും നിരവധി പരിപാടികൾ നടത്തിയിരുന്നു. 

എന്നാൽ അതൊക്കെ ഓരോ സംഘടനകളുടെ ജനാധിപത്യപരമായ അവകാശമായി കേൾക്കാനും വിലയിരുത്താനും ബിജെപിക്കാർ ഉൾപ്പെടെയുള്ളവർ തയ്യാറായി എന്നും യുവമോര്‍ച്ചക്കാര്‍ പറയുന്നു. പാർലമെന്റിന്റ ഇരുസഭകളും പാസാക്കി രാഷ്ട്രപതി ഒപ്പിട്ട രാജ്യത്തെ നിയമം സംരക്ഷിക്കാൻ ബാധ്യസ്ഥരായ പോലീസ് ആ നിയമത്തിന് അനുകൂലമായി പൊതുപരിപാടി നടത്താൻ അനുവാദം നൽകാതിരിക്കുകയാണെന്നും യുവമോര്‍ച്ച ആരോപിക്കുന്നു. 

പരിപാടി നടത്താൻ സ്ഥലം അനുവദിച്ച വ്യക്തിയേയും ഉത്ഘാടകനേയും സംഘാടകരേയും പോലീസ്  ഭീഷണി പെടുത്തുകയും ചെയ്യുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് യുവമോർച്ച നേതാക്കൾ പറയുന്നു. ബിജെപി മാവേലിക്കര നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയും വള്ളികുന്നം ഗ്രാമപഞ്ചായത്ത് മെമ്പറുമായ അനിൽ വള്ളികുന്നത്തിനാണ് പോലീസ് നോട്ടീസ് നൽകിയത്. വള്ളികുന്നം പോലീസിൽ  മതതീവ്രവാദ പ്രസ്ഥാനങ്ങളുടെ ആശയവുമായി ചേർന്ന് പോകുന്ന ആളുകളുണ്ടോ എന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അന്വേഷിക്കണം യുവമോര്‍ച്ചാ നേതാക്കള്‍ പറയുന്നു.
പൗരത്വഭേദഗതി നിയമത്തിന് അനുകൂലമായി പരിപാടി നിഷേധിക്കുന്നത് രാജ്യത്തെ തന്നെ ആദ്യസംഭവമാണ്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19 വായിക്കാൻ വള്ളികുന്നം പോലീസ് തയ്യാറാകണം എന്നും യുവമോര്‍ച്ച നേതാക്കാള്‍ ആവശ്യപെടുന്നു.

ഈ ഭരണഘടന നിഷേധം , മനുഷ്യാവകാശ ലംഘനം കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ ജിയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് യുവമോർച്ച നേതാക്കളായ ഹരീഷ് കാട്ടൂർ, ജി ശ്യാംക്യഷ്ണൻ, പീയുഷ് ചാരുംമൂട്, സതീഷ് വഴുവാടി ,സന്തോഷ് ചത്തിയറ  എന്നിവർ പ്രസ്ഥാവനയില്‍ അറിയിച്ചു.

More Stories

Trending News