Police Jeep Accident: പ്രതിയുമായി വന്ന പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു; വഴിയോര കച്ചവടക്കാരന് ദാരുണാന്ത്യം

Street Vendor: നിയന്ത്രണം വിട്ട ജീപ്പ് സമീപത്തെ ആൽത്തറയിൽ ഇടിച്ച് തലകീഴായി മറിഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Mar 12, 2025, 08:25 PM IST
  • പോലീസുകാരും പ്രതിയും ഉൾപ്പെടെ നാല് പേർക്ക് അപകടത്തിൽ പരിക്കേറ്റു
  • ഉന്തുവണ്ടി കച്ചവടം നടത്തിയിരുന്ന ശ്രീധരൻ ആണ് അപകടത്തിൽ മരിച്ചത്
Police Jeep Accident: പ്രതിയുമായി വന്ന പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു; വഴിയോര കച്ചവടക്കാരന് ദാരുണാന്ത്യം

വയനാട്: വയനാട് മാന്തവാടിയിൽ പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് വഴിയോര കച്ചവടക്കാരൻ മരിച്ചു. പ്രതിയുമായി പോയ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. പോലീസുകാരും പ്രതിയും ഉൾപ്പെടെ നാല് പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഉന്തുവണ്ടി കച്ചവടം നടത്തിയിരുന്ന ശ്രീധരൻ ആണ് അപകടത്തിൽ മരിച്ചത്.

Add Zee News as a Preferred Source

അമ്പലവയൽ പോലീസ് സ്റ്റേഷനിലെ ജീപ്പ് ആണ് കണ്ണൂരിൽ നിന്ന് പ്രതിയുമായി വരുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞത്. കണ്ണൂരിൽ നിന്ന് പ്രതിയുമായി സുൽത്താൻ ബത്തേരിയിലേക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട ജീപ്പ് സമീപത്തെ ആൽത്തറയിൽ ഇടിച്ച് തല കീഴായി മറിഞ്ഞു. സിപിഒമാരായ കെ.ബി പ്രശാന്ത്, ജോളി സാമുവൽ, വി.കൃഷ്ണൻ, പ്രതി മാഹി സ്വദേശി പ്രബിഷ് എന്നിവർക്ക് പരിക്കേറ്റു.

പ്രദേശത്ത് മഴ പെയ്ത് റോഡ് നനഞ്ഞ നിലയിൽ ആയിരുന്നു. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ താഴെ അമ്പലത്തിന് സമീപം ബുധനാഴ്ച മൂന്നു മണിയോടെയാണ് അപകടം നടന്നത്. സമീപത്ത് ഉന്തുവണ്ടിക്കച്ചവടം നടത്തുകയായിരുന്ന ശ്രീധരൻ ആണ് അപകടത്തിൽ മരിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News