Police officers attacked: പോലീസ് ജീപ്പ് ഉൾപ്പെടെ അഞ്ച് വാഹനങ്ങൾ അടിച്ചുതകർത്തു; അച്ഛനും മകനും പിടിയിൽ

Police officers attacked in Wayanad: ഒരു മണിക്കൂറോളം കത്തിവീശിയും മറ്റും ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവരെ പോലീസും നാട്ടുകാരും ചേര്‍ന്ന് കീഴടക്കി.

Written by - Zee Malayalam News Desk | Last Updated : Apr 13, 2025, 01:32 PM IST
  • നമ്പിക്കൊല്ലി സ്വദേശികളായ കീത്തപ്പള്ളി സണ്ണി (56), മകന്‍ ജോമോന്‍ (33) എന്നിവരാണ് അക്രമം നടത്തിയത്
  • പോലീസ് ജീപ്പ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ തല്ലിത്തകർത്തു
Police officers attacked: പോലീസ് ജീപ്പ് ഉൾപ്പെടെ അഞ്ച് വാഹനങ്ങൾ അടിച്ചുതകർത്തു; അച്ഛനും മകനും പിടിയിൽ

വയനാട്: നൂല്‍പ്പുഴ നമ്പിക്കൊല്ലിയില്‍ ലഹരിയുടെ ഉന്മാദത്തില്‍ പിതാവും മകനും ചേര്‍ന്ന് വാഹനങ്ങള്‍ തല്ലിത്തകർത്തു. തടയാനെത്തിയ പോലീസ് വാഹനത്തിന്റേതടക്കം ചില്ലുകള്‍ തകര്‍ത്തു. ഒരു മണിക്കൂറോളം കത്തിവീശിയും മറ്റും ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവരെ പോലീസും നാട്ടുകാരും ചേര്‍ന്ന് കീഴടക്കി.

Add Zee News as a Preferred Source

ശനിയാഴ്ച വൈകുന്നേരം മൂന്നരയോടെ നമ്പിക്കൊല്ലിയിലാണ് സംഭവം. നമ്പിക്കൊല്ലി സ്വദേശികളായ കീത്തപ്പള്ളി സണ്ണി (56), മകന്‍ ജോമോന്‍ (33) എന്നിവരാണ് അക്രമം നടത്തിയത്. നമ്പ്യാര്‍കുന്നില്‍ നിന്നും ബത്തേരിയിലേക്ക് വരികയായിരുന്ന ഗോകുലം ബസിന് നേരെ അക്രമം നടത്തിയായിരുന്നു തുടക്കം.

ആളെയിറക്കാന്‍ നിര്‍ത്തിയപ്പോള്‍ ജോമോന്‍ ഓടിക്കയറി കത്തിവീശി യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ബസിന്റെ വാതില്‍ ചില്ലുകളും പിന്‍ഭാഗത്തെ ചില്ലും തകര്‍ത്തു. ബസിന് പിന്നിലുണ്ടായിരുന്ന കാറുകള്‍ അടക്കം അഞ്ചോളം വാഹനങ്ങൾക്ക് നേരെയും ആക്രമണം നടത്തി. വിവരമറിഞ്ഞ് നൂല്‍പ്പുഴ പോലീസ് ജീപ്പിലെത്തിയപ്പോള്‍ ചുറ്റികയും കൊടുവാളുമായി പോലീസുകാരെ ആക്രമിക്കാനായി ശ്രമം.

പോലീസുകാര്‍ ഒഴിഞ്ഞുമാറിയപ്പോള്‍ പോലീസ് വാഹനം തല്ലിത്തകർത്തു. മുന്‍വശത്തേത് ഒഴികെയുള്ള മുഴുവന്‍ ചില്ലുകളും തകര്‍ത്തു. ജോമോനെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെ സീനിയര്‍ സിപിഒ ധനേഷിന് പരിക്കേറ്റു. അക്രമത്തിനിടെ ജോമോന്റെ കത്തിയില്‍ നിന്ന് പിതാവ് സണ്ണിയുടെ കൈക്കും മുറിവേറ്റു.

ഏറെനേരം നീണ്ട ആക്രമണത്തിന് ശേഷം പോലീസും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും കീഴ്‌പ്പെടുത്തി ബത്തേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മാനന്തവാടി മെഡിക്കല്‍ കോളേജിലേക്കും മാറ്റി. കസ്റ്റഡിയിലെടുത്ത ഇവരുടെ മൊഴിയെടുത്ത ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News