കൊച്ചി: എറണാകുളത്തെ വിവിധ കോളേജുകളുമായി ബന്ധപ്പെട്ട ഹോസ്റ്റലുകളിലടക്കം റെയ്ഡ് നടത്തി പൊലീസ്. കളമശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിലെ ലഹരി വേട്ടയ്ക്ക് പിന്നാലെയാണ് വിദ്യാർത്ഥികളുടെ താമസസ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തുന്നത്. കുസാറ്റ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലുകളിലും പിജികളിലുമാണ് കളമശേരി പൊലീസിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടന്നത്. ഹോസ്റ്റലുകളിൽ നിന്ന് ചെറിയ അളവിൽ കഞ്ചാവ് കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കി.
രഹസ്യവിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്‍ഡ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പരിശോധനയിൽ ലഹരി വസ്തുക്കൾ കണ്ടെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും റെയ്ഡിൽ കണ്ടെത്തി. വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്നതിന്റെ തെളിവുകൾ ലഭിച്ചതായും വിവരമുണ്ട്. മദ്യ കുപ്പികളും വൻ തോതിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ മദ്യപിച്ച് വാഹനമോടിച്ചവരെയും പൊലീസ് പിടികൂടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.