ശബരിമല: ദര്‍ശനത്തിന് പന്ത്രണ്ടുകാരി, തടഞ്ഞ് പോലീസ്!

ശബരിമല ദര്‍ശനത്തിനെത്തിയ പന്ത്രണ്ട് വയസുകാരിയെ പോലീസ് പമ്പയില്‍ തടഞ്ഞു. 

Sneha Aniyan | Updated: Nov 19, 2019, 12:10 PM IST
ശബരിമല: ദര്‍ശനത്തിന് പന്ത്രണ്ടുകാരി, തടഞ്ഞ് പോലീസ്!

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ പന്ത്രണ്ട് വയസുകാരിയെ പോലീസ് പമ്പയില്‍ തടഞ്ഞു. 

അച്ഛനൊപ്പമെത്തിയ തമിഴ്നാട് സ്വദേശിനിയായ പെണ്‍കുട്ടിയെ ഒറ്റയ്ക്ക് തടഞ്ഞു വച്ച പോലീസ് പിതാവിന് മാത്രം ദര്‍ശനം അനുവദിച്ചു.

പത്ത് വയസിനും അന്‍പത് വയസിനും മധ്യേ പ്രാമയുള്ള യുവതികളെയും പെണ്‍കുട്ടികളെയും മല ചവിട്ടാന്‍ അനുവദിക്കരുത് എന്നാണ് പോലീസിന് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. 

ഇതേ തുടര്‍ന്നാണ്‌, പെണ്‍കുട്ടിയെ പമ്പയില്‍ പോലീസ് തടഞ്ഞത്. 

തമിഴ്‌നാട്ടിലെ ബേലൂരില്‍ നിന്നെത്തിയ സംഘത്തിനൊപ്പ൦ ഇന്ന് രാവിലെയാണ് പെണ്‍കുട്ടിയും പിതാവും ഇരുമുടി കെട്ടുമായി പമ്പയിലെത്തിയത്. 

പ്രധാന ബേസ് ക്യാമ്പുകളില്‍ ഒന്നായ പമ്പയില്‍ കഴിഞ്ഞതവണത്തെപ്പോലെ കര്‍ശനപരിശോധന തുടരുന്നുണ്ട്. ഈ പരിശോധനയ്ക്കിടെയാണ് പെണ്‍ക്കുട്ടിയെ പോലീസ് തടഞ്ഞത്.  

ഇവരുടെ രേഖകള്‍ പരിശോധിച്ച പോലീസ് പെണ്‍കുട്ടിയ്ക്ക് പതിനൊന്നര വയസാണെന്ന് കണ്ടെത്തുകയും പിതാവിനെ മാത്രം ദര്‍ശനത്തിന് അയക്കുകയുമായിരുന്നു. 

അചാരപരമായി പ്രായ കൂടുതലുള്ള കുട്ടിയെ  വനിതാ പൊലീസിന്റെ സംരക്ഷണയില്‍ ഗാര്‍ഡ് റൂമിലേക്ക് മാറ്റുകയും ചെയ്തു.

വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിനായി ബുക്ക്‌ ചെയ്ത ഇവര്‍ പത്ത് വയസാണ് പെണ്‍കുട്ടിയുടെ പ്രായമായി രേഖപ്പെടുത്തിയിരുന്നത്. 

ഇവിടെയെത്തി നടത്തിയ കര്‍ശന പരിശോധനയിലാണ് ആധാര്‍ കാര്‍ഡില്‍ നിന്നും കുട്ടിയുടെ യഥാര്‍ത്ഥ വയസ് പൊലീസ് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ദര്‍ശനത്തിനെത്തിയ ആന്ധ്രപ്രദേശ്‌ സ്വദേശിനികളായ ആറോളം യുവതികളെ പോലീസ് പമ്പയില്‍ നിന്നും തിരിച്ചയച്ചിരുന്നു. 

അതേസമയം, കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സന്നിധാനത്തെക്കെത്തുന്ന ഭക്തരുടെ എണ്ണത്തില്‍ കുറവുണ്ട്.