)
തിരുവനന്തപുരം: പോലീസ് ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ ഇൻസ്പെക്ടറെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇൻസ്പെക്ടർ ജെയ്സൺ അലക്സ് ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയതിന് ശേഷം തൂങ്ങിമരിച്ചെന്നാണ് പ്രാഥമിക നിഗമനം.
ചെങ്കോട്ടുകോണത്തിന് സമീപം പുതിയ വീട് നിർമിച്ചിരുന്നു. ഈ വീട്ടിലാണ് ജെയ്സനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അധ്യാപികയായ ഭാര്യയും മക്കളും സ്കൂളിൽ പോയിരിക്കുകയായിരുന്നു. ഈ സമയത്താണ് സംഭവം നടന്നത്. കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരണകാരണം വ്യക്തമായിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.