Kerala Police: വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കി പൊട്ടിത്തെറിച്ച സംഭവം; എസ്ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ

Ammunition Cartridges: കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറാൻ നിർദേശം നൽകി.

Written by - Zee Malayalam News Desk | Last Updated : Mar 22, 2025, 12:17 AM IST
  • റിസർവ് സബ്ഇൻസ്പെക്ടർ സിവി സജീവിന് എതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്
  • എറണാകുളം എആർ ക്യാംപിലെ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്നത് സിവി സജീവിനാണ്
Kerala Police: വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കി പൊട്ടിത്തെറിച്ച സംഭവം; എസ്ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ

കൊച്ചി: വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കിയപ്പോൾ പൊട്ടിത്തെറിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്. സംഭവത്തിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറാൻ നിർദേശം നൽകി.

റിസർവ് സബ്ഇൻസ്പെക്ടർ സിവി സജീവിന് എതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. എറണാകുളം എആർ ക്യാംപിലെ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്നത് സിവി സജീവിനാണ്. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും.

ഈ മാസം പത്തിനാണ് എആർ ക്യാംപിൽ സംഭവം നടന്നത്. ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്കാര ചടങ്ങൾക്ക് ആകാശത്തേക്കു വെടിവയ്ക്കാനുപയോ​ഗിക്കുന്ന ബ്ലാങ്ക് അമ്യൂണിഷൻ എന്ന വെടിയുണ്ടകളാണ് ചട്ടിയിലിട്ട് ചൂടാക്കിയത്.

വൃത്തിയാക്കാനായാണ് വെടിയുണ്ടകൾ ചട്ടിയിലിട്ട് ചൂടാക്കിയത്. ഇടപ്പള്ളി സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോ​ഗസ്ഥന്റെ സംസ്കാര ചടങ്ങുകൾക്കായി വെടിയുണ്ട പരിശോധിച്ചപ്പോഴാണ് അവയിൽ ക്ലാവ് പിടിച്ചതായി മനസ്സിലാക്കിയത്.

ഇത്തരം സാഹചര്യത്തിൽ ഉണ്ടകൾ വെയിലത്തുവെച്ച് ചൂടാക്കിയശേഷമാണ് ഉപയോ​ഗിക്കുക. എന്നാൽ സംസ്കാര ചടങ്ങുകൾക്ക് പെട്ടെന്ന് പോകേണ്ടതിനാൽ, എആർ ക്യാംപിലെ അടുക്കളയിൽവെച്ച് വെടിയുണ്ടകൾ ചട്ടിയിലിട്ട് ചൂടാക്കുകയായിരുന്നു.

ഈ സമയത്താണ് ഉണ്ടകൾ പൊട്ടിത്തെറിച്ചതെന്നാണ് വിവരം. വലിയ ദുരന്തം ഒഴിവായത് ഭാ​ഗ്യം കൊണ്ടുമാത്രമാണെന്നാണ് പുറത്ത് വരുന്ന വിവരം. സംഭവത്തിൽ അന്വേഷണം നടത്തി എത്രയും വേ​ഗം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News