കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വോട്ടെടുപ്പ് മാറ്റിവയ്ക്കണം

ജനാധിപത്യത്തില്‍ കോണ്‍ഗ്രസിന് പൂര്‍ണ്ണവിശ്വാസമുണ്ടെന്നും പ്രതികൂല സാഹചര്യത്തിലും എല്ലാവരും അവനവന്‍റെ വോട്ട് രേഖപ്പെടുത്തുമെന്ന് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.    

Last Updated : Oct 21, 2019, 02:10 PM IST
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വോട്ടെടുപ്പ് മാറ്റിവയ്ക്കണം

തിരുവനന്തപുരം: മഴ തകര്‍ത്തു പെയ്യുന്നതിനാല്‍ എറണാകുളത്തെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും എന്നാല്‍ കേന്ദ്ര നിരീക്ഷകരുടെ നിലപാടാണ്‌ തടസം നില്‍ക്കുന്നതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ മുല്ലപ്പള്ളി പറഞ്ഞു.   

എറണാകുളത്തെ പോളിംഗ് ബൂത്തുകളില്‍ മഴയെതുടര്‍ന്ന്‍ വളരെയധികം ബുദ്ധിമുട്ടുകളാണ് ഉണ്ടായിരിക്കുന്നതെന്നും ഇക്കാര്യം തിരഞ്ഞെടുപ്പ് ഓഫീസറെ അറിയിച്ചപ്പോള്‍ ആദ്യം അദ്ദേഹം അനുഭാവപൂര്‍വ്വമായാണ് പ്രതികരിച്ചതെങ്കിലും പിന്നീട് കേന്ദ്രനിരീക്ഷകരുടെ നിലപാടാണ്‌ അദ്ദേഹത്തിന്‍റെ പ്രസ്താവനയില്‍ ഉണ്ടായ മാറ്റത്തിനു പിന്നിലെന്ന് തോന്നുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. 

എങ്കിലും ജനാധിപത്യത്തില്‍ കോണ്‍ഗ്രസിന് പൂര്‍ണ്ണവിശ്വാസമുണ്ടെന്നും പ്രതികൂല സാഹചര്യത്തിലും എല്ലാവരും അവനവന്‍റെ വോട്ട് രേഖപ്പെടുത്തുമെന്ന് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

എന്തൊക്കെ ബുദ്ധിമുട്ടുകള്‍ ഉണ്ടായാലും അവസാന വോട്ടര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുക്കണമെന്നും തല്‍ക്കാലം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ ചോദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലയെന്നും മുല്ലപ്പള്ളി രാമകൃഷ്ണന്‍ പറഞ്ഞു. 

More Stories

Trending News