)
ന്യൂഡൽഹി: രാജ്യം ദീപാവലി ആഘോഷത്തിലേക്ക് കടക്കാൻ ഒരു ദിവസം മാത്രമം ബാക്കി നിൽക്കെ ഡൽഹിയിൽ വായുവിന്റെ ഗുണനിലവാരം വളരെ മോശം വിഭാഗത്തിൽ തുടരുന്നു. ശരാശരി വായുനിലവാര സൂചിക ഞായറാഴ്ച രാവിലെ 270 ആയിരുന്നു. ഒൻപത് ഇടങ്ങളിൽ എക്യുഐ 300 കടന്നു.
അക്ഷർധാമിലും ആനന്ദ് വിഹാറിലും എക്യുഐ 400ൽ അധികമാണ്. ശ്വാസകോശ രോഗങ്ങളോ ശ്വസന സംബന്ധമായ ആരോഗ്യപ്രശ്നങ്ങളോ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. ഒരാഴ്ചയോളമായി ഡൽഹിയിലെ വായുഗുണനിലവാരം വളരെ മോശം വിഭാഗത്തിൽ തുടരുകയാണ്.
പടക്കം പൊട്ടിക്കുന്നതിന് ഡൽഹിയിൽ കർശന നിയന്ത്രണമുണ്ട്. എന്നാൽ, നിയമലംഘനം വ്യാപകമാണ്. അയൽ സംസ്ഥാനങ്ങളിലെ പാടങ്ങളിൽ വിളവെടുപ്പിന് ശേഷം തീയിടുന്നതും വൈക്കോൽ കത്തിക്കുന്നതും ഡൽഹിയിലെ വായുഗുണനിലവാരം കൂടുതൽ മോശമാക്കുകയാണ്. വാഹനങ്ങളിൽ നിന്നുള്ള മലിനീകരണവും പ്രധാനമാണ്.
നാളെ ദീപാവലി ആഘോഷങ്ങൾ കൂടി കഴിയുന്നതോടെ മലിനീകരണം കൂടുതൽ രൂക്ഷമാകുമെന്നാണ് സൂചന. മുനിസിപ്പൽ കോർപറേഷൻ അധികൃതർ പലയിടത്തും ടാങ്കറിൽ വെള്ളമെത്തിച്ച് തളിക്കുന്നുണ്ട്. അതേസമയം, ശനിയാഴ്ച ഡൽഹിയിലെ പരമാവധി താപനില 33.5 ഡിഗ്രി സെൽഷ്യസായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.