Pookode Veterinary College Student Death : 'അവർ വീണ്ടും കോളജിലേക്ക്'; സിദ്ധാർത്ഥന്റെ മരണത്തിൽ ശിക്ഷാ നടപടി നേരിട്ട 2 പേർക്ക് പുനഃപ്രവേശനം

പുനഃപ്രവേശനം അനുവദിച്ച 2 പേർക്കും ഇനി 2023 വിദ്യാർഥികൾക്കൊപ്പം പഠനം തുടരാൻ സാധിക്കും.   

Written by - Zee Malayalam News Desk | Last Updated : Mar 4, 2025, 03:01 PM IST
  • സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ഇവരെ ഒരു വർഷത്തേക്ക് കോളജിൽ നിന്ന് പുറത്താക്കിയിരുന്നു.
  • ഒരു വർഷം പൂർത്തിയായ സാഹചര്യത്തിലാണ് ഇരുവരെയും തിരിച്ചെടുത്തത്.
  • കൂടാതെ കോടതി വിധിയുടെ അടിസ്ഥാനത്തിൽ, 3 പേർക്ക് ഹോസ്റ്റലിൽ തിരിച്ചുകയറാനുള്ള അനുമതിയും നൽകി.
Pookode Veterinary College Student Death : 'അവർ വീണ്ടും കോളജിലേക്ക്'; സിദ്ധാർത്ഥന്റെ മരണത്തിൽ ശിക്ഷാ നടപടി നേരിട്ട 2 പേർക്ക് പുനഃപ്രവേശനം

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർത്ഥൻ്റെ മരണത്തിൽ ശിക്ഷാ നടപടി നേരിട്ട 2 വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് അനുമതി. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ഇവരെ ഒരു വർഷത്തേക്ക് കോളജിൽ നിന്ന് പുറത്താക്കിയിരുന്നു. ഒരു വർഷം പൂർത്തിയായ സാഹചര്യത്തിലാണ് ഇരുവരെയും തിരിച്ചെടുത്തത്. കൂടാതെ കോടതി വിധിയുടെ അടിസ്ഥാനത്തിൽ, 3 പേർക്ക് ഹോസ്റ്റലിൽ തിരിച്ചുകയറാനുള്ള അനുമതിയും നൽകി.

Add Zee News as a Preferred Source

ഒരു വർഷത്തേക്ക് പഠന വിലക്കേർപെടുത്തിയ 2022 ബാച്ച് വിദ്യാർഥികൾക്ക് 2023 വിദ്യാർഥികൾക്കൊപ്പം ഇനി മുതൽ ക്ലാസിൽ കയറാം. ശിക്ഷാ കാലാവധി കഴിഞ്ഞ് തിരികെ ക്ലാസിലും ഹോസ്റ്റലിലും പ്രവേശനം നേടിയവരിൽ സിദ്ധാർഥനെ മർദിച്ചവരും റാഗിങ് വിവരം പുറത്തറിയിക്കാതിരുന്നവരും ഉൾപ്പെടുന്നു. ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് സിദ്ധാർഥൻ ആവശ്യപ്പെട്ടിട്ടും പരിഗണിച്ചില്ല എന്നതടക്കമുള്ള കണ്ടെത്തലുകളും ഇവർക്കെതിരെ ആന്റി റാഗിങ് സ്ക്വാഡ് റിപ്പോർട്ടിലുണ്ടായിരുന്നു. തുടർന്നാണ് ആന്റി റാഗിങ് കമ്മിറ്റിയുടെ ശുപാർശ പ്രകാരം ഒരു വർഷത്തേക്ക് പഠനവിലക്ക് ഏർപ്പെടുത്തിയത്.

Also Read: Thamarassery Student Death: കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥിയെ ആക്രമണം നടന്ന സ്ഥലത്തെത്തിച്ച് പരിശോധന നടത്തി

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളായ ജയപ്രകാശ്-ഷീബ ദമ്പതികളുടെ മകനായ സിദ്ധാര്‍ത്ഥന്‍ പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വെറ്റിനറി സയൻസ് ബിരുദ വിദ്യാർത്ഥിയായിരുന്നു. 2024 ഫെബ്രുവരി 18ന് ആണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

വാലന്റൈൻസ് ദിനത്തില്‍ കോളേജില്‍ വിദ്യാർത്ഥികള്‍ തമ്മില്‍ തർക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നും സീനിയർ വിദ്യാർഥികൾ ചേർന്ന് സിദ്ധാർത്ഥനെ മർദ്ദിച്ച്‌ കെട്ടിതൂക്കിയെന്നുമായിരുന്നു സംഭവത്തിൽ കുടുംബത്തിന്റെ ആരോപണം. അതേസമയം, ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News