Sidharthan's Death Case: സിദ്ധാർ‌ത്ഥന്റെ മരണം; വിദ്യാർത്ഥികൾ കുറ്റക്കാർ, 19 പേരെയും പുറത്താക്കിയെന്ന് കേരള വെറ്ററിനറി സര്‍വകലാശാല

വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികളായ 19 വിദ്യാര്‍ത്ഥികളെ പുറത്താക്കിയതായി കേരള വെറ്ററിനറി സര്‍വകലാശാല. ഹൈക്കോടതിയെ ഇക്കാര്യം വെറ്ററിനറി സര്‍വകലാശാല അറിയിച്ചത്. അന്വേഷണത്തിൽ 19 വിദ്യാര്‍ത്ഥികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയെന്നും സര്‍വകലാശാല കോടതിയെ അറിയിച്ചു. പ്രതികൾക്ക് മറ്റ് ക്യാമ്പസുകളിൽ പ്രവേശനം നൽകിയത് ചോദ്യം ചെയ്ത് സിദ്ധാര്‍ത്ഥന്റെ അമ്മ എംആര്‍ ഷീബ നല്‍കിയ ഹര്‍ജിയിലാണ് മറുപടി. 

Written by - Zee Malayalam News Desk | Last Updated : Apr 10, 2025, 06:19 PM IST
  • അന്വേഷണത്തിൽ 19 വിദ്യാര്‍ത്ഥികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയെന്നും സര്‍വകലാശാല കോടതിയെ അറിയിച്ചു.
  • പ്രതികൾക്ക് മറ്റ് ക്യാമ്പസുകളിൽ പ്രവേശനം നൽകിയത് ചോദ്യം ചെയ്ത് സിദ്ധാര്‍ത്ഥന്റെ അമ്മ എംആര്‍ ഷീബ നല്‍കിയ ഹര്‍ജിയിലാണ് മറുപടി.
Sidharthan's Death Case: സിദ്ധാർ‌ത്ഥന്റെ മരണം; വിദ്യാർത്ഥികൾ കുറ്റക്കാർ, 19  പേരെയും പുറത്താക്കിയെന്ന് കേരള വെറ്ററിനറി സര്‍വകലാശാല

കൊച്ചി: വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികളായ 19 വിദ്യാര്‍ത്ഥികളെ പുറത്താക്കിയതായി കേരള വെറ്ററിനറി സര്‍വകലാശാല. ഹൈക്കോടതിയെ ഇക്കാര്യം വെറ്ററിനറി സര്‍വകലാശാല അറിയിച്ചത്. അന്വേഷണത്തിൽ 19 വിദ്യാര്‍ത്ഥികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയെന്നും സര്‍വകലാശാല കോടതിയെ അറിയിച്ചു. പ്രതികൾക്ക് മറ്റ് ക്യാമ്പസുകളിൽ പ്രവേശനം നൽകിയത് ചോദ്യം ചെയ്ത് സിദ്ധാര്‍ത്ഥന്റെ അമ്മ എംആര്‍ ഷീബ നല്‍കിയ ഹര്‍ജിയിലാണ് മറുപടി. 

Add Zee News as a Preferred Source

2024 ഫെബ്രുവരി 18 നാണ് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്ന സിദ്ധാര്‍ത്ഥൻ ആത്മഹത്യ ചെയ്തത്. തൂങ്ങിമരണമെന്ന് ആദ്യം പൊലീസ് വിധിയെഴുതിയ കേസാണിത്. പിന്നീടാണ് ക്രൂര മർദ്ദനത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. സിദ്ധാർത്ഥനെതിരെ സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് നടന്നത്. സഹപാഠികളും സീനിയര്‍ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് കോളേജില്‍ വച്ച് സിദ്ധാര്‍ത്ഥനെ പരസ്യവിചാരണ ചെയ്തിരുന്നു. കൂടാതെ ഹോസ്റ്റൽ മുറി, ഡോർമെറ്ററി, നടുമുറ്റം, സമീപത്തെ കുന്ന് എന്നിവിടങ്ങളിൽ വെച്ച് സിദ്ധാർത്ഥനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ദിവസങ്ങളോളം നീണ്ട ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് ഒടുവിലാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News