Wild Elephant Attack Death: നെഞ്ചിനകത്ത് ആനക്കൊമ്പ് കുത്തിക്കയറി, വാരിയെല്ലുകൾ തകർന്നു, ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ മരിച്ച അലന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ആന കൊമ്പ് കുത്തി കയറി അലന്റെ നെഞ്ചിന് ​ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു  

Written by - Zee Malayalam News Desk | Last Updated : Apr 7, 2025, 02:56 PM IST
  • നെഞ്ചിനകത്ത് ആന കൊമ്പ് കുത്തി കയറിയിരുന്നു.
  • ആക്രമണത്തിൽ വാരിയെല്ലുകൾ തകരുകയും ആന്തരിക രക്തസ്രാവം സംഭവിക്കുകയും ചെയ്തിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
  • അലന്റെ കാലിലും കൈയിലും നിസാര പരുക്കുകളാണുള്ളത്.
Wild Elephant Attack Death: നെഞ്ചിനകത്ത് ആനക്കൊമ്പ് കുത്തിക്കയറി, വാരിയെല്ലുകൾ തകർന്നു, ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ മരിച്ച അലന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

പാലക്കാട്: മുണ്ടൂരിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട അലന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. അലന്റെ നെഞ്ചിന് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നെഞ്ചിനകത്ത് ആന കൊമ്പ് കുത്തി കയറിയിരുന്നു. ആക്രമണത്തിൽ വാരിയെല്ലുകൾ തകരുകയും ആന്തരിക രക്തസ്രാവം സംഭവിക്കുകയും ചെയ്തിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. അലന്റെ കാലിലും കൈയിലും നിസാര പരുക്കുകളാണുള്ളത്.  

Add Zee News as a Preferred Source

സംഭവത്തിൽ പ്രതിഷേധവുമായി അലന്റെ ബന്ധുക്കളും നാട്ടുകാരും രം​ഗത്തെത്തിയിരുന്നു. അലൻ്റെ അമ്മയുടെ ചികിത്സയ്ക്ക് പണം നൽകുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പോസ്റ്റ്മോർട്ടം ചെയ്യാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് മോർച്ചറിക്ക് മുന്നിൽ ഇവർ പ്രതിഷേധിച്ചു. തുടർന്ന് നഷ്ടപരിഹാരത്തുകയായി 5 ലക്ഷവും ചികിത്സ ധനസഹായം ആദ്യ ഗഡു ഒരു ലക്ഷം രൂപയും ഉടൻ കൈമാറാൻ തീരുമാനമായി. അതേസമയം സംഭവത്തിൽ വനം വകുപ്പിന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ നിർദേശം നൽകിയിട്ടുണ്ട്. 

Also Read: Unidentified Body Found: പുല്ലേപ്പടി റെയിവേ പാളത്തിനടുത്ത് കുറ്റിക്കാട്ടിൽ മൃതദേഹം; ദിവസങ്ങളുടെ പഴക്കമെന്ന് നി​ഗമനം

പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മുണ്ടൂരിലും പരിസര പ്രദേശങ്ങളിലുമായി കഴിഞ്ഞ ഒരാഴ്ചയായി  കാട്ടാനകൾ തമ്പടിച്ചിരിക്കുകയാണ്. ഇന്നലെ കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങിയിട്ടും നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകാതിരുന്നത് വനം വകുപ്പിൻ്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നാണ് വിലയിരുത്തൽ. 

ഇന്നലെ ‌വൈകീട്ട് കടയിൽ നിന്നും സാധനങ്ങൾ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങും വഴി കണ്ണാടൻചോലയ്ക്ക് സമീപത്ത് വച്ചാണ് അലനും അമ്മയ്ക്കും നേരെ കാട്ടാന ആക്രമണമുണ്ടായത്. അലനെ ആന തുമ്പിക്കൈകൊണ്ട് തട്ടുകയും കാൽകൊണ്ട് തൊഴിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന അമ്മ വിജിയെയും ആനക്കൂട്ടം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ വിജി കയ്യിലുണ്ടായിരുന്ന ഫോണിലൂടെ വിവരമറിയിച്ചതിനെ തുടർന്നാണ് നാട്ടുകാരെത്തിയത്. എന്നാൽ ​ഗുരുതരമായി പരിക്കേറ്റ അലൻ ആശുപത്രിയിലെത്തും മുമ്പെ മരിച്ചിരുന്നു. വിജിയുടെ തോളെല്ലിനും ശരീരത്തിന്‍റെ വലതുഭാഗത്തും പരിക്കേറ്റു. ഇവർ നിലവിൽ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News