close

News WrapGet Handpicked Stories from our editors directly to your mailbox

വീട്ടുജോലിക്കാരനെ കൊലപ്പെടുത്തിയ കേസ്: പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

മദ്യത്തെ ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ് കൊലപതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.   

Updated: Jun 24, 2019, 11:12 AM IST
വീട്ടുജോലിക്കാരനെ കൊലപ്പെടുത്തിയ കേസ്: പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: എറണാകുളം പോത്തിനിക്കാടില്‍ വീട്ടുജോലിക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സജീവനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കോതമംഗലം ജുഡീഷ്യല്‍ സെക്കന്റ്‌ ക്ലാസ്സ്‌ മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക.

കഴിഞ്ഞ ശനിയാഴ്ചയാണ് നാടിനെ നടുക്കിയ കൊല നടന്നത്. കോഴി ഫാം നടത്തുന്ന സജീവനാണ് തന്‍റെ ഫാമിലെ ജീവനക്കാരനായ പ്രസാദിനെ എയര്‍ഗണ്‍ ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയത്.

പോത്താനിക്കാട് സിഐയുടെ നേതൃത്വത്തില്‍ വിശദമായി ഇയാളെ ചോദ്യം ചെയ്ത ശേഷം ഇന്നലെ വൈകിട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മദ്യത്തെ ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ് കൊലപതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതിയെ സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.