മുഖ്യമന്ത്രിക്കൊപ്പം സെല്‍ഫി ശേഷം തലൈവര്‍ക്കൊപ്പവും

പ്രണവിനെ പൊന്നാടയണിയിച്ച് രജനികാന്ത് സ്വീകരിച്ചു. താന്‍ കാല്‍കൊണ്ട് വരച്ച രജനിയുടെ ചിത്രം പ്രണവ് സമ്മാനിച്ചു.

Ajitha Kumari | Updated: Dec 3, 2019, 01:42 PM IST
മുഖ്യമന്ത്രിക്കൊപ്പം സെല്‍ഫി ശേഷം തലൈവര്‍ക്കൊപ്പവും

തന്‍റെ പിറന്നാള്‍ ദിനത്തില്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യാന്‍ എത്തിയതിന് ശേഷമാണ് പ്രണവിനെ ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങിയത്.

കാരണം സംഭാവന നല്‍കാന്‍ വന്ന പ്രണവിന് രണ്ടു കൈകളുമില്ലായിരുന്നു. ഈ യുവാവിനെക്കുറിച്ച് അറിയുന്നത് തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍  പ്രണവിന്‍റെ ഫോട്ടോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോഴാണ്. 

ആലത്തൂര്‍ സ്വദേശിയായ പ്രണവ് ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തത്.

Also read: ജന്മദിനത്തില്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന; യുവാവിനെ പരിചയപ്പെടുത്തി മുഖ്യന്‍!

ആ പ്രണവ് ദേ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു. ഇപ്പോള്‍ രജനികാന്തിനെ കാണാന്‍ ചെന്നതിനെക്കുറിച്ചാണ് വാര്‍ത്ത. പ്രണവ് ചെന്നൈ പയസ് ഗാര്‍ഡനിലെത്തിയാണ് രജനിയെ കണ്ടത്. പ്രണവിനെ പൊന്നാടയണിയിച്ച് രജനികാന്ത് സ്വീകരിക്കുകയും ചെയ്തു.

 

 

കാല്‍കൊണ്ട് താന്‍ വരച്ച ചിത്രം പ്രണവ് രജനികാന്തിന് സമ്മാനിക്കുകയും ചെയ്തു. പ്രണവ് രജനിയോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും കുറിപ്പും ആര്‍ബിഎസ്ഐ പേജിലാണ് ഷെയര്‍ ചെയ്തിട്ടുള്ളത്.

പ്രണവില്‍ നിന്നും രജനികാന്ത് ചിത്രം ഏറ്റുവാങ്ങുന്നതാണ് പേജിന്‍റെ കവര്‍ ഫോട്ടോ.