തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല ദര്‍ശനം നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് സൂചന. ദ്രൗപതി മുർമു മെയ് 18ന് കോട്ടയത്ത് എത്തി, തുടർന്ന് 19ന് ശബരിമലയിൽ ദർശനം നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇന്ത്യ-പാകിസ്താൻ സംഘർഷത്തെ തുടർന്ന് ദർശനം മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. രാഷ്ട്രപതിയുടെ പ്രോഗ്രാം വിവരങ്ങള്‍ രാഷ്ട്രപതിഭവന്‍ സംസ്ഥാന സര്‍ക്കാരിന കൈമാറും. കുമരകത്താവും രാഷ്ട്രപതിക്ക് താമസസൗകര്യം ഒരുക്കുകയെന്നാണ് വിവരം. പാലാ സെന്റ് തോമസ് കോളജിലെ പരിപാടിയിലും രാഷ്ട്രപതി പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
ഇടവമാസ പൂജകൾ കണ്ട് തൊഴാനായാണ് രാഷ്‌ട്രപതി ദ്രൗപതി മുർമു മെയ് 19ന് ശബരിമലയിലെത്തുന്നത്. ഇത് പരിഗണിച്ച് ദേവസ്വം ബോർഡും സർക്കാരും വിവിധ ക്രമീകരണങ്ങൾ ആരംഭിച്ചിരുന്നു. നിലക്കൽ ഹെലിപ്പാടിന് സമീപവും റോഡുകളുടെ വികസനവും ആരംഭിച്ചിരുന്നു. എന്നാൽ പിന്നീട് രാഷ്ട്രപതി എത്തില്ലെന്ന വിവരം ലഭിച്ചതോടെ ഇതെല്ലാം നിർത്തുകയും ചെയ്തിരുന്നു. ഇപ്പോൾ വീണ്ടും പുനരാരംഭിച്ചതായാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.