)
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുർമ്മു കന്നിമല ഇന്ന് ശബരിമലയിൽ ദർശനത്തിനെത്തും. ഇന്നലെ വൈകിട്ട് തന്നെ രാഷ്ട്രപതി കേരളത്തിലെത്തിയിരുന്നു. മുഖ്യമന്ത്രി പിണരായി വിജയൻ, മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർ രാഷ്ട്രപതിയെ സ്വീകരിച്ചു. രാജ് ഭവനിലാണ് രാഷ്ട്രപതിക്ക് താമസം ഒരുക്കിയിരുന്നത്.
രാവിലെ 9.10ന് രാജ് ഭവനിൽ നിന്ന് പുറപ്പെടുന്ന രാഷ്ട്രപതി ഹെലികോപ്ടറിൽ ശബരിമലയിലേക്ക് പോകും. മഴയടക്കമുള്ള പ്രതികൂല കാലാവസ്ഥ പരിഗണിച്ച് ക്രമീകരണങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നേരത്തെ നിലയ്ക്കലിൽ ഹെലികോപ്ടർ ഇറക്കാനായിരുന്നു പദ്ധതി. എന്നാൽ ഇപ്പോൾ പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരിക്കും ഹെലികോപ്ടര്‍ ഇറങ്ങുക. പ്രമാടത്ത് വന്നിറങ്ങുന്ന രാഷ്ട്രപതി റോഡ് മാര്‍ഗമായിരിക്കും പമ്പയിലേക്ക് പോവുക. ഇവിടെ നിന്നും പ്രത്യേക വാഹനത്തിലായിരിക്കും സന്നിധാനത്തേക്ക് തിരിക്കുക.
ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് രാഷ്ട്രപതി അയ്യപ്പനെ ദർശിക്കുക. 11.50ന് രാഷ്ട്രപതി സന്നിധാനത്ത് എത്തും. ഇവിടെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് രാഷ്ട്രപതിയെ പൂർണകുംഭം നൽകി സ്വീകരിക്കും. ഉച്ചയ്ക്ക് 12.20 ന് ദർശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസിൽ വിശ്രമിക്കുന്ന രാഷ്ട്രപതി രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്ത് എത്തും. അതിന് ശേഷം ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും.
അതേസമയം രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ശബരിമലയിൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി ദർശനം പൂർത്തിയാക്കി മടങ്ങും വരെ മറ്റു തീർത്ഥാടകർക്ക് നിലയ്ക്കലിനപ്പുറം പ്രവേശനമുണ്ടായിരിക്കില്ല. കൂടാതെ ദേവസ്വം ബോർഡിന്റെ ഉപഹാരമായി കുമ്പിളിന്റെ തടിയിൽ കൊത്തിയെടുത്ത അയ്യപ്പ രൂപവും രാഷ്ട്രപതിക്ക് നൽകും. ഒക്ടോബര്‍ 24നാണ് രാഷ്ട്രപതി തിരിച്ച് ഡൽഹിക്ക് മടങ്ങുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേ