രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കണ്ണൂരിലെത്തും

ഏഴിമല നാവിക അക്കാദമിയില്‍ നടക്കുന്ന പ്രസിഡന്റ്‌സ് കളര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനാണ് രാഷ്‌ട്രപതി കേരളത്തില്‍ എത്തുന്നത്.   

Last Updated : Nov 19, 2019, 08:56 AM IST
രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കണ്ണൂരിലെത്തും

കണ്ണൂര്‍: രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് വൈകുന്നേരം കണ്ണൂരിലെത്തും. 

ഏഴിമല നാവിക അക്കാദമിയില്‍ നടക്കുന്ന പ്രസിഡന്റ്‌സ് കളര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനാണ് രാഷ്‌ട്രപതി കേരളത്തില്‍ എത്തുന്നത്. 

ഇന്ന്‍ വൈകുന്നേരം 4:30 ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഷ്‌ട്രപതി വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ നാവിക അക്കാദമിയിലെത്തും. രാഷ്‌ട്രപതിയെ സ്വീകരിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മറ്റ് വിശിഷ്ട വ്യക്തികളും വിമാനത്താവളത്തില്‍ എത്തും.

ബുധനാഴ്ച രാവിലെ എട്ടിന് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ്‌സ് കളര്‍ അവാര്‍ഡ് രാഷ്‌ട്രപതി നാവിക അക്കാദമിക്ക് സമര്‍പ്പിക്കും. 

10.15 ന് മുതിര്‍ന്ന ഒഫീസര്‍മാരുമായും ഉദ്യോഗസ്ഥരുമായും അദ്ദേഹം സംവദിക്കും ശേഷം 11:35 ന് ഡല്‍ഹിയിലേയ്ക്ക് തിരിക്കും

Trending News