PM Modi: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപസമയത്തിനുള്ളിൽ രാജ്യത്തിന് സമര്‍പ്പിക്കും. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്, മന്ത്രി വി.എന്‍. വാസവന്, ശശി തരൂര്‍ എംപി, അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി തുടങ്ങിയവര്‍ പങ്കെടുക്കും. കനത്ത സുരക്ഷയിലാണ് തലസ്ഥാനം.
ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചു. ഇന്നലെ രാജ്ഭവനിലാണ് പ്രധാനമന്ത്രി തങ്ങിയത്. ഇന്ന് രാവിലെ 9:45 ഓടെ പ്രധാനമന്ത്രി രാജ്ഭവനിൽ നിന്നും വിഴിഞ്ഞത്തേക്ക് തിരിക്കും എന്നാണ് റിപ്പോർട്ട്. 10:15ന് വ്യോമസേനാ ഹെലികോപ്ടറിൽ വിഴിഞ്ഞം തുറമുഖത്ത് എത്തുന്ന പ്രധാനമന്ത്രി തുറമുഖം നടന്ന് കാണും. ശേഷം തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കും. അത് കഴിഞ്ഞ് ഉച്ചയ്ക്ക് 12:30 ഓടെ തിരുവനന്തപുരത്ത് നിന്നും പ്രധാനമന്ത്രി യാത്ര തിരിക്കും.
പെഹൽഗാം ആക്രമണത്തിന്റെ പശ്ചാതലത്തിൽ കനത്ത സുരക്ഷയാണ് തലസ്ഥാന നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. കരയിലും കടലിലും പഴുതടച്ച സുരക്ഷയാൻ ഏർപ്പെടുത്തിരിക്കുന്നത്. തുറമുഖത്തിന്റെ സുരക്ഷാ ചുമതല എസ്പിജി ഏറ്റെടുത്തിട്ടുണ്ട്. നഗരത്തിലെമ്പാടും പോലീസിനെ വിന്യസിച്ചിട്ടുമുണ്ട്. കോസ്റ്റ്ഗാർഡും നേവിയും കടലിൽ സുരക്ഷയൊരുക്കും. കമ്മീഷനിങ് ചടങ്ങിന് സാക്ഷിയാക്കാൻ 10,000 പേരെത്തുമെന്നാണ് റിപ്പോർട്ട്. തമ്പാനൂരിൽ നിന്നും കിഴക്കേക്കോട്ടയിൽ നിന്നും കെഎസ്ആർടിസി ബസ് വിഴിഞ്ഞത്തേക്ക് പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.