പ്രധാനമന്ത്രിയ്ക്ക് കേരളത്തോട് അവഗണന: ചെന്നിത്തല

കേന്ദ്ര സര്‍ക്കാരിന് കേരളത്തോട് അവഗണനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സര്‍വ്വകക്ഷി സംഘത്തിന്‍റെ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

Last Updated : Jul 19, 2018, 03:00 PM IST
പ്രധാനമന്ത്രിയ്ക്ക് കേരളത്തോട് അവഗണന: ചെന്നിത്തല

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന് കേരളത്തോട് അവഗണനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സര്‍വ്വകക്ഷി സംഘത്തിന്‍റെ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

പ്രധാനമന്ത്രി നിഷേധാത്മകമായി പെരുമാറിയെന്നും കേരളത്തിന്‍റെ കാര്യങ്ങളില്‍ അനുകൂല പ്രതികരണമുണ്ടായില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘമാണ് പ്രധാനമന്ത്രിയെ കണ്ടത്. റേഷന്‍ ലഭ്യതയുമായി ബന്ധപ്പെട്ട നിവേദനം നല്‍കുന്നതിനാണ് കേരളത്തില്‍ നിന്നുള്ള സംഘം എത്തിയത്. കേരളത്തിന്‌ പ്രത്യേകമായി ഒന്നും ചെയ്യാനാകില്ലെന്ന് കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ കാലവര്‍ഷക്കെടുതിയില്‍ ആവശ്യമായ സഹായം നല്‍കുമെന്നും ശബരിപാതയ്ക്ക് സ്ഥലമേറ്റെടുത്ത് നല്‍കിയാല്‍ നടപ്പാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. റേഷന്‍റെ കാര്യത്തില്‍ ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ച് വിഹിതം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 
 

സംസ്ഥാന ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, ജി. സുധാകരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എംപിമാരായ പി. കരുണാകരന്‍, ഇ. ടി 

മുഹമ്മദ് ബഷീര്‍, എം. പി വീരേന്ദ്രകുമാര്‍, ജോസ് കെ. മാണി, എന്‍. കെ പ്രേമചന്ദ്രന്‍, വിവിധ കക്ഷിനേതാക്കളായ എം. എം. ഹസന്‍, കെ. പ്രകാശ് ബാബു, സി. കെ നാണു, തോമസ് ചാണ്ടി, കോവൂര്‍ കുഞ്ഞുമോന്‍, അനൂപ് ജേക്കബ്, പി. സി ജോര്‍ജ്ജ്, എം. കെ കണ്ണന്‍, സി. വേണുഗോപാലന്‍ നായര്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ഭക്ഷ്യവകുപ്പ് സെക്രട്ടറി മിനി ആന്‍റണി എന്നിവരാണ് മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ടായിരുന്നത്.

 

Trending News