Private Bus Strike: വിദ്യാർഥികളുടെ മിനിമം ചാർജ് അഞ്ച് രൂപയാക്കണം; സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്, സൂചനാ സമരം ജൂലൈ എട്ടിന്

Private Bus Owners Strike: പൊതു യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും ബസ് ഉടമ സംയുക്ത സമരസമിതി ചെയർമാൻ ഹംസ എരികുന്നൻ, ജനറൽ കൺവീനർ ടി ​ഗോപിനാഥൻ എന്നിവർ വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Jun 26, 2025, 08:33 PM IST
  • വിദ്യാർഥികളുടെ മിനിമം നിരക്ക് ഒരു രൂപയിൽ നിന്ന് അഞ്ച് രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം
  • നിരക്ക് വർധന ഉൾപ്പെടെ ആറ് ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസ് ഉടമകളുടെ സമരം
Private Bus Strike: വിദ്യാർഥികളുടെ മിനിമം ചാർജ് അഞ്ച് രൂപയാക്കണം; സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്, സൂചനാ സമരം ജൂലൈ എട്ടിന്

തൃശൂർ: വിദ്യാർഥികളുടെ മിനിമം ചാർജ് അഞ്ച് രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ ജൂലൈ 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. അനിശ്ചിതകാല സമരത്തിന് മുന്നോടിയായി ജൂലൈ എട്ടിന് സൂചനാ സമരം നടത്തും. വിദ്യാർഥികളുടെ മിനിമം നിരക്ക് ഒരു രൂപയിൽ നിന്ന് അഞ്ച് രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.

Add Zee News as a Preferred Source

നിരക്ക് വർധന ഉൾപ്പെടെ ആറ് ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസ് ഉടമകളുടെ സമരം. ഇക്കാര്യങ്ങളിൽ തീരുമാനമാകാത്ത പക്ഷം അനിശ്ചിതകാല സമരം തുടങ്ങും. വിദ്യാർഥികളുടെ യാത്രാനിരക്ക് 50 ശതമാനമാക്കി നിജപ്പെടുത്തണമെന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണം.

ALSO READ: മയക്കുമരുന്ന് കേസിൽ തമിഴ് നടൻ കൃഷ്ണ അറസ്റ്റിൽ

പൊതു യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും ബസ് ഉടമ സംയുക്ത സമരസമിതി ചെയർമാൻ ഹംസ എരികുന്നൻ, ജനറൽ കൺവീനർ ടി ​ഗോപിനാഥൻ എന്നിവർ വ്യക്തമാക്കി. പൊതു യാത്രാ നിരക്ക് വർധിപ്പിച്ചാൽ സ്വകാര്യ ബസ് ഉടമകളേക്കാൾ നേട്ടം ഉണ്ടാകുന്നത് കെഎസ്ആർടിസിക്ക് ആണെന്നും ഇരുവരും പറഞ്ഞു. 

വിദ്യാർഥികളുടെ കൺസഷൻ കാർഡ് വിതരണം കാലോചിതമായി പരിഷ്കരിക്കണം, 140 കിലോമീറ്റർ ദൂരത്തിൽ കൂടുതൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അമിതമായി ബസ് ഉടമകളിൽ നിന്ന് പിഴ ഈടാക്കുന്ന നടപടി അവസാനിപ്പിക്കുക, ബസ് ഉടമകൾക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന അശാസ്ത്രീയ നടപടികൾ പിൻവലിക്കുക, ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് പുനപരിശോധിക്കുകയെന്നിവയാണ് മറ്റ് ആവശ്യങ്ങൾ എന്ന് വൈസ് ചെയർമാൻ ​ഗോകുലം ​ഗോകുൽദാസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News