അടുത്ത മാസം നടത്താനിരുന്ന സ്വകാര്യബസ് സമരം പിന്‍വലിച്ചു

  ഒക്ടോബര്‍ 5 മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു.   പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. 

Last Updated : Sep 27, 2017, 02:57 PM IST
അടുത്ത മാസം നടത്താനിരുന്ന സ്വകാര്യബസ് സമരം പിന്‍വലിച്ചു

തിരുവനന്തപുരം:  ഒക്ടോബര്‍ 5 മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു.   പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. 

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചത് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ആണ് സമരം പ്രഖ്യാപിച്ചിരുന്നത്. 

അനിശ്ചിതകാല  ബസ് സമരം ഒഴിവാക്കുന്നതിന് ഗതാഗതമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നിശ്ചയിച്ചിരുന്നു. 

ഇന്ധന വില, സ്‌പെയര്‍പാര്‍ട്‌സ് വില, ഇന്‍ഷുറസ് പ്രീമിയം വര്‍ധനവ് എന്നിവയുടെ അടിസ്ഥാനത്തില്‍ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കോണ്‍ഫെഡറേഷന്‍ മുന്നോട്ടുവച്ചിരുന്നത്. 

 

Trending News