Nilambur By Election 2025: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ പ്രചാരണത്തിനായി പ്രിയങ്കയെത്തും

Nilambur By Election Updates: യുഡിഎഫിനു വേണ്ടി ആര്യാടന്‍ ഷൗക്കത്തും, എല്‍ഡിഎഫിനു വേണ്ടി  സ്ഥാനാര്‍ത്ഥിയായി എം സ്വരാജും മത്സരിക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : Jun 9, 2025, 09:52 AM IST
  • യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ പ്രചാരണത്തിനായി വയനാട് എംപി പ്രിയങ്ക ഗാന്ധി കേരളത്തിലെത്തും
  • ജൂണ്‍ 14 ന് പ്രിയങ്ക ഗാന്ധി മണ്ഡലത്തിലെത്തി വോട്ടഭര്‍ത്ഥിക്കുമെന്നാണ് റിപ്പോർട്ട്
Nilambur By Election 2025: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ പ്രചാരണത്തിനായി പ്രിയങ്കയെത്തും

നിലമ്പൂർ: യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ പ്രചാരണത്തിനായി വയനാട് എംപി പ്രിയങ്ക ഗാന്ധി കേരളത്തിലെത്തും. ജൂണ്‍ 14 ന് പ്രിയങ്ക ഗാന്ധി മണ്ഡലത്തിലെത്തി വോട്ടഭര്‍ത്ഥിക്കുമെന്നാണ് റിപ്പോർട്ട്.

Add Zee News as a Preferred Source

Also Read: നടൻ ഷൈന്‍ ടോം ചാക്കോയുടെ പിതാവിൻ്റെ സംസ്‌കാരം ഇന്ന് നടക്കും

ഒരു ദിവസത്തെ പൂര്‍ണമായ പ്രചാരണം വയനാട് എംപിയായ പ്രിയങ്കാഗാന്ധി ആര്യാടന്‍ ഷൗക്കത്തിനു വേണ്ടി നടത്തുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിക്കുന്നത്. നിലമ്പൂര്‍ നിയമസഭാ മണ്ഡലം വയനാട് ലോക്‌സഭ മണ്ഡലത്തിന്റെ ഭാഗമാണ്. യുഡിഎഫിനു വേണ്ടി ആര്യാടന്‍ ഷൗക്കത്തും, എല്‍ഡിഎഫിനു വേണ്ടി  സ്ഥാനാര്‍ത്ഥിയായി എം സ്വരാജും മത്സരിക്കുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയായി അഡ്വ. മോഹന്‍ ജോര്‍ജും, സ്വതന്ത്രനായി പി വി അന്‍വറും മത്സരരംഗത്തുണ്ട്. എസ്ഡിപിഐ അടക്കം 14 സ്ഥാനാര്‍ത്ഥികളാണ് നിലമ്പൂരില്‍ മത്സരരംഗത്തുള്ളത്.

Also Read: മിഥുന രാശിയിലെ ത്രിഗ്രഹി യോഗത്താൽ ഇവർ ധനനേട്ടത്തിൽ ആറാടും, നിങ്ങളും ഉണ്ടോ?

പി വി അൻവർ രാജിവെച്ചതോടെ ഒഴിവ് വന്ന നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് ജൂണ്‍ 19 നാണ്.  വോട്ടെണ്ണൽ ജൂണ്‍ 23 നും. നിലമ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് ജൂണ്‍ 19 ന് ഉപതിരഞ്ഞെടുപ്പ് നടക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News