ഡല്‍ഹിയിലെ മനുഷ്യ മഹാ ശൃംഖലയുടെ ചായയും വടയും പ്രത്യേക പ്രതിനിധിയുടെ വക !

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാ ശൃംഖലയ്ക്ക് പിന്തുണ നല്‍കുന്നതിന് വേണ്ടിയാണ് ഡല്‍ഹി കേരള ഹൗസിലും മനുഷ്യ ശൃംഖല സംഘടിപ്പിച്ചത്.കേരള സര്‍ക്കാരിന്‍റെ ഡല്‍ഹിയിലെ പ്രതിനിധി എ സമ്പത്ത് ആണ് ശൃംഖലയ്ക്ക് നേതൃത്വം നല്‍കിയത്.കേരളാ ഹൌസ് ജീവനക്കാരും ജെഎന്‍യു വിദ്യാര്‍ഥികളും അടക്കമുള്ളവര്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കാന്‍ അണിനിരന്നു.കേരളാ ഹൗസിലെ ചില കോണ്‍ഗ്രസ്‌ അനുഭാവികളായ ജീവനക്കാരും ശൃംഖലയില്‍ കണ്ണിയായെന്നു പറയുന്നു.

Last Updated : Jan 27, 2020, 09:47 AM IST
  • അകെ പങ്കെടുത്തത് 60 പേരാണെന്ന് പറയാം.കൃത്യം എണ്ണം മനസിലാക്കുന്നത്‌ കേരള ഹൗസില്‍ സംസ്ഥാനത്തിന്‍റെ പ്രത്യേക പ്രതിനിധി ഒര്‍ഡര്‍ കൊടുത്ത ചായയുടെ എണ്ണത്തില്‍ നിന്നാണ്. 60ചായക്കാണ് കാബിനറ്റ് റാങ്കുള്ള സംസ്ഥാനത്തിന്‍റെ പ്രത്യേക പ്രതിനിധി ഓര്‍ഡര്‍ നല്‍കിയത്.വടയാകട്ടേ 30 എണ്ണമാണ് കിട്ടിയത്.മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കാത്തതിനാല്‍ കേരള ഹൌസ് ജീവനക്കാര്‍ കൂടുതല്‍ വട തയ്യാറാക്കിയതും ഇല്ല മറ്റുള്ളവര്‍ക്ക് ബിസ്കറ്റ് കഴിക്കേണ്ടി വന്നു
ഡല്‍ഹിയിലെ മനുഷ്യ മഹാ ശൃംഖലയുടെ ചായയും വടയും പ്രത്യേക പ്രതിനിധിയുടെ വക !

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാ ശൃംഖലയ്ക്ക് പിന്തുണ നല്‍കുന്നതിന് വേണ്ടിയാണ് ഡല്‍ഹി കേരള ഹൗസിലും മനുഷ്യ ശൃംഖല സംഘടിപ്പിച്ചത്.കേരള സര്‍ക്കാരിന്‍റെ ഡല്‍ഹിയിലെ പ്രതിനിധി എ സമ്പത്ത് ആണ് ശൃംഖലയ്ക്ക് നേതൃത്വം നല്‍കിയത്.കേരളാ ഹൌസ് ജീവനക്കാരും ജെഎന്‍യു വിദ്യാര്‍ഥികളും അടക്കമുള്ളവര്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കാന്‍ അണിനിരന്നു.കേരളാ ഹൗസിലെ ചില കോണ്‍ഗ്രസ്‌ അനുഭാവികളായ ജീവനക്കാരും ശൃംഖലയില്‍ കണ്ണിയായെന്നു പറയുന്നു.

അകെ പങ്കെടുത്തത് 60 പേരാണെന്ന് പറയാം.കൃത്യം എണ്ണം മനസിലാക്കുന്നത്‌ കേരള ഹൗസില്‍  സംസ്ഥാനത്തിന്‍റെ പ്രത്യേക പ്രതിനിധി ഒര്‍ഡര്‍ കൊടുത്ത ചായയുടെ എണ്ണത്തില്‍ നിന്നാണ്. 60ചായക്കാണ് കാബിനറ്റ് റാങ്കുള്ള സംസ്ഥാനത്തിന്‍റെ പ്രത്യേക പ്രതിനിധി ഓര്‍ഡര്‍ നല്‍കിയത്.വടയാകട്ടേ 30 എണ്ണമാണ് കിട്ടിയത്.

മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കാത്തതിനാല്‍ കേരള ഹൌസ് ജീവനക്കാര്‍ കൂടുതല്‍ വട തയ്യാറാക്കിയതും ഇല്ല മറ്റുള്ളവര്‍ക്ക് ബിസ്കറ്റ് കഴിക്കേണ്ടി വന്നു.ഈ ചായക്കും വടയ്ക്കും ബിസ്കറ്റിനും പണം നല്‍കുന്നതാകട്ടെ സര്‍ക്കാര്‍ ഖജനാവില്‍ നിന്നുമാണ്.കാബിനറ്റ് പദവിയുള്ള സംസ്ഥാനത്തിന്‍റെ പ്രത്യേക പ്രതിനിധിയാണ് ഇതിന് പണം നല്‍കേണ്ടത് .അതാകട്ടെ സംസ്ഥാനത്തിന്‍റെ പൊതുഖജനാവില്‍ നിന്നും നല്‍കുന്നതുമാണ്. 

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധിയുടെ അതിഥികളായിരുന്നു എല്‍ഡിഎഫിന്‍റെ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍.എല്‍ഡിഎഫ് ആഹ്വാനം ചെയ്ത സമരത്തിന് അണിനിരക്കാന്‍ എത്തിയവര്‍ സര്‍ക്കാരിന്‍റെ അതിഥികള്‍,അവര്‍ക്ക് നല്‍ക്കുന്ന അതിഥി സര്‍ക്കാരിന്‍റെ ചെലവ് പൊതു ഖജനാവില്‍ നിന്നും.ശെരിക്കും ഇതാണ് സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന സമരം.

Trending News