Minister KB Ganesh Kumar: 'തുടരണോ ഈ കോഴി മന്ത്രി'; മന്ത്രിക്കെതിരെ കെഎസ്ആർടിസി ബസുകളിൽ പോസ്റ്റര്‍ ഒട്ടിച്ച് പ്രതിഷേധം

Minister KB Ganesh Kumar: ഗണേഷിന്റെയും കോഴിയുടെയും ചിത്രമാണ് പോസ്റ്ററിലുണ്ടായിരുന്നത്

Written by - Vishnupriya S | Last Updated : Mar 11, 2026, 02:45 PM IST
  • പൊലീസുമായി പ്രവര്‍ത്തകര്‍ വാക്കേറ്റം നടത്തി.
  • പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ ചെയ്തത് സംഘര്‍ഷത്തിലേക്ക് നയിച്ചു.
Minister KB Ganesh Kumar: 'തുടരണോ ഈ കോഴി മന്ത്രി'; മന്ത്രിക്കെതിരെ കെഎസ്ആർടിസി ബസുകളിൽ പോസ്റ്റര്‍ ഒട്ടിച്ച് പ്രതിഷേധം

തിരുവനന്തപുരം: തിരുവനന്തപുരത്ത് മന്ത്രി കെബി ഗണേഷ്‍ കുമാറിനെതിരെ കെഎസ്ആർടിസി ബസുകളിൽ പോസ്റ്റര്‍ ഒട്ടിച്ച് പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്. പൊലീസുമായി പ്രവര്‍ത്തകര്‍ വാക്കേറ്റം നടത്തി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ ചെയ്തത് സംഘര്‍ഷത്തിലേക്ക് നയിച്ചു. 

Add Zee News as a Preferred Source

യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെത്തിയ പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ബസുകളിൽ ഗണേഷ്‍ കുമാറിനെതിരായ പോസ്റ്ററുകള്‍ ഒട്ടിച്ചായിരുന്നു പ്രതിഷേധം. ഗണേഷിന്റെയും കോഴിയുടെയും ചിത്രമാണ് പോസ്റ്ററിലുണ്ടായിരുന്നത്.

ബസുകളിൽ ഒട്ടിച്ച പോസ്റ്റര്‍ പൊലീസ് കീറിയതോടെ വാക്കുതര്‍ക്കമായി. പൊലീസും പ്രവര്‍ത്തകരും തമ്മിൽ കയ്യാങ്കളിയായി. ഗണേഷിനെ കിടപ്പുമുറിയിൽ മറ്റൊരു സ്ത്രീക്കൊപ്പം കണ്ടെന്നും ചിത്രമെടുക്കാൻ ശ്രമിച്ചപ്പോൾ മന്ത്രിയുടെ സഹായികൾ തടഞ്ഞുവച്ചെന്നുമായിരുന്നു ഭാര്യ ബിന്ദു മേനോന്റെ വെളിപ്പെടുത്തൽ.

ഇതോടെയാണ് മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. രാജിവയ്ക്കില്ലെന്നായിരുന്നു ഗണേഷിന്റെ പ്രതികരണം. മന്ത്രി മാപ്പപേക്ഷിച്ചെന്നും പരാതിയുമായി മുന്നോട്ടില്ലെന്നും ബിന്ദു മേനോൻ മാധ്യമങ്ങളെ പിന്നീട് അറിയിച്ചിരുന്നു. എന്നാൽ ആരോപണങ്ങൾ നിേഷധിച്ചിട്ടില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Vishnupriya S

Vishnupriya S is the Sub Editor of Zee Malayalam News Website

...Read More

Trending News