)
കോഴിക്കോട്: ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ താമരശ്ശേരി കട്ടിപ്പാറയിൽ വൻ പ്രതിഷേധം. ഇന്ന് ഉച്ചക്ക് ഫാക്ടറിക്കെതിരെ പ്രദേശവാസികൾ നടത്തിയ പ്രതിഷേധം അപ്രതീക്ഷിത സാഹചര്യത്തിൽ അക്രമാസക്തമാകുകയായിരുന്നു. ഫാക്ടറിക്ക് നേരെയും പൊലീസിനു നേരെയും പ്രതിഷേധക്കാർ കല്ലെറിഞ്ഞു. തുടർന്ന് പൊലീസ് നടപടികൾ ശക്തമായതോടെ ഫാക്ടറിക്കും, ഫാക്ടറി വാഹനത്തിനും നേരെ തീ ഇടുകയായിരുന്നു.
സ്ഥാപനം പ്രവർത്തിക്കുന്നത് എല്ലാ നിയമങ്ങളും പാലിച്ചാണെന്ന് ഫ്രഷ് കട്ട് കമ്പനി ഡയറക്ടർ പ്രതികരിച്ചു.