)
കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ്കട്ട് അറവ് മാലിന്യ സംസ്കരണ കേന്ദ്രത്തിനുനേരെ ഉണ്ടായ സംഘർഷത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിനു നേരെ ആക്രമണം നടത്തിയതിനാണ് രണ്ട് പേരെയും കസ്റ്റഡിയിലെടുത്തത്. ആം ആദ്മി പ്രവര്‍ത്തകനും, സമരസമിതി പ്രവര്‍ത്തകനുമായ താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി ബാവന്കുട്ടി, കൂടത്തായി സ്വദേശി എപി അഷ്റഫ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
സംഘർഷത്തിൽ കോഴിക്കോട് റൂറൽ എസ്പി അടക്കം 16 പൊലീസുകാർക്കും, 25 ലധികം നാട്ടുകാർക്കും പരിക്കേറ്റിരുന്നു. സംഘർഷത്തെ തുടർന്ന് ഏകദേശം 321 പേർക്കെതിരെ കേസ് എടുത്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്ഥാപനത്തിനു നേരെ സംഘർഷം ഉണ്ടാകുന്നത്. സമരമായ് തുടങ്ങിയ പ്രധിഷേധം പിന്നീട് കല്ലേറിലിക്കും, ഫാക്ടറിക്ക് നേരെ തീയിടലിലേക്കും എത്തി. കല്ലേറിൽ നിരവധി പൊലീസുകാർക്കും പരിക്കേറ്റു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.