ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം തുടരുന്നു

പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമദ് ഖാനെതിരെയുള്ള പ്രതിഷേധം സംസ്ഥാനത്ത് തുടരുന്നു.ഇടത് പക്ഷ സംഘടനകളും കോണ്‍ഗ്രസ്സും പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ല.യുവജന സംഘടനകള്‍ ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാട്ടുന്ന പ്രതിഷേധം തുടരുകയാണ്.കൊല്ലം ജില്ലയില്‍ ഗവര്‍ണര്‍ക്കെതിരെ കെഎസ് യു വും സിപിഐ യുടെ യുവജന വിഭാഗമായ എഐവൈഎഫുമാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്.

Updated: Jan 14, 2020, 11:06 PM IST

കൊല്ലം ജില്ലയിലെ പുനലൂരിൽ കെഎസ് യു പ്രവര്‍ത്തകര്‍  ഗവർണറെ കരിങ്കൊടി കാട്ടി.ഇവരെ പോലീസ് നീക്കം ചെയ്യുകയായിരുന്നു.
 ആയൂരിൽ  ഗവർണർക്കെതിരെ എഐവൈഎഫ്  പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് വരുകയും  കരിങ്കൊടി കാട്ടുകയുമായിരുന്നു. . 

കരിങ്കൊടി കാട്ടിയ എഐവൈഎഫ്   പ്രവർത്തകരെ  പൊലീസ് നീക്കം ചെയ്തു .ഗവർണർപുനലൂർSN കോളേജിലും, പത്തനാപുരം ഗാന്ധിഭവനിലും സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടയിലാണ് പ്രതിഷേധം ഉണ്ടായത്.