close

News WrapGet Handpicked Stories from our editors directly to your mailbox

സ്ത്രീ വേഷത്തില്‍ വിവാഹ പന്തലില്‍; മോഷ്ടവെന്നു വിചാരിച്ച് മര്‍ദ്ദനം

ചുരിദാര്‍ ധരിച്ചെത്തിയ ഷഫീഖിനെ വിവാഹത്തിനെത്തിയവര്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.   

Updated: May 1, 2019, 10:52 AM IST
സ്ത്രീ വേഷത്തില്‍ വിവാഹ പന്തലില്‍; മോഷ്ടവെന്നു വിചാരിച്ച് മര്‍ദ്ദനം

മലപ്പുറം: സ്ത്രീയുടെ വേഷം ധരിച്ച് വിവാഹപ്പന്തലിലെത്തിയ യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മലപ്പുറത്തായിരുന്നു ഈ വ്യത്യസ്ത സംഭവം അരങ്ങേറിയത്.  

മലപ്പുറത്ത് ഏടത്തനാട്ടുകര സ്വദേശി ഷഫീഖിനെയാണ് മോഷ്ടാവെന്ന് ആരോപിച്ച് മര്‍ദ്ദിച്ചത്. സംഭവത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

എന്നാല്‍ തന്നെ ഒരു സംഘം ആളുകള്‍ നിര്‍ബന്ധിച്ച് സ്ത്രീ വേഷം ധരിപ്പിക്കുകയായിരുന്നെന്നാണ് ഷഫീഖിന്‍റെ വാദം. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം നടന്നത്. 

ചുരിദാര്‍ ധരിച്ചെത്തിയ ഷഫീഖിനെ വിവാഹത്തിനെത്തിയവര്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ പരുക്കേറ്റ യുവാവ് പാലക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 

വിവാഹമോചനം നേടിയ ഭാര്യയുടെ വസ്ത്രങ്ങള്‍ അനാഥാലയത്തില്‍ കൊടുക്കാനാണ് പെരിന്തല്‍മണ്ണയിലെത്തിയതെന്നും ഇതിനിടെ ഒരു സംഘം ആളുകള്‍ തന്‍റെ ബാഗ് തുറന്ന് ചുരിദാര്‍ എടുക്കുകയും നിര്‍ബന്ധിച്ച് ധരിപ്പിക്കുകയും ചെയ്തുവെന്നും തുടര്‍ന്ന് അവര്‍ തന്നെ ഓഡിറ്റോറിയത്തിലേക്ക് കയറ്റിയെന്നും ഇതിന് ശേഷമായിരുന്നു വിവാഹത്തിനെത്തിയവര്‍ തന്നെ മര്‍ദ്ദിച്ചതെന്നുമാണ് പൊലീസിന് നല്‍കിയ പരാതിയില്‍ ഷഫീഖ് പറയുന്നത്. 

ഷഫീഫിന്‍റെ വാദം പൊലീസ് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല എങ്കിലും ഷഫീഖിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.