)
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പിവി അൻവർ. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പിവി അൻവർ പറഞ്ഞു. തിങ്കളാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും. നിലമ്പൂരുകാർക്ക് തന്റെ ജീവൻ സമർപ്പിക്കുകയാണ്. നിലമ്പൂരിലെ ജനങ്ങളാണ് സ്ഥാനാർഥിയെന്നും താനല്ലെന്നും പിവി അൻവർ പറഞ്ഞു.
മലയോര കർഷകർക്കായാണ് താൻ പോരാട്ടം മുഴുവൻ നടത്തിയത്. തന്റെ പോരാട്ടം അവർക്ക് വേണ്ടിയാണ്. നിലമ്പൂരിൽ ജനങ്ങൾ കൈവിട്ടാൽ ഞാനുണ്ടാകുമെന്ന പ്രതീക്ഷയെനിക്കില്ല. എന്റെ വിധി അങ്ങനെയാണെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെയെന്നാണ് തീരുമാനം. മരണത്തെ ഞാൻ ഭയപ്പെടുന്നില്ലെന്നും അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചിഹ്നം സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്നും അൻവർ പറഞ്ഞു. നിലമ്പൂരിലെ പാവപ്പെട്ട ജനങ്ങൾക്കായി എന്റെ ജീവൻ സമർപ്പിക്കുന്നു. പദവികളും സൗകര്യങ്ങളും ജനങ്ങൾക്കായി ത്യജിച്ച് നിങ്ങളെ വിശ്വസിച്ച് പോരാട്ടത്തിന് ഇറങ്ങുകയാണെന്നും എന്റെ കൂടെ വരാൻ ഒരാളും ഇല്ലെന്നും അൻവർ പറഞ്ഞു. ആര്യാടൻ ഷൗക്കത്ത് ജയിക്കാൻ സാധ്യതയില്ലെന്നും അൻവർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.