PV Anvar Nilambur By Election: വിഎസ് ജോയിക്ക് ​ഗോഡ്ഫാദറില്ല; യുഡിഎഫ് സ്ഥാനാർത്ഥിത്വത്തിൽ അതൃപ്തി പരസ്യമാക്കി പിവി അൻവർ

ജോയിയെ ഒഴിവാക്കിയതിലൂടെ മലയോര ജനത തഴയപ്പെട്ടുവെന്നും അൻവർ.

Written by - Zee Malayalam News Desk | Last Updated : May 26, 2025, 09:46 PM IST
  • ആര്യാടൻ ഷൗക്കത്തിനെതിരെയും അൻവർ തുറന്നടിച്ചു.
  • ഷൗക്കത്ത് സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ ശ്രമിച്ചുവെന്ന് പിവി അൻവർ ആരോപിച്ചു.
  • വയനാട് വച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയുമായി ചർച്ച നടത്തിയെന്നും അൻവർ പറഞ്ഞു.
PV Anvar Nilambur By Election: വിഎസ് ജോയിക്ക് ​ഗോഡ്ഫാദറില്ല; യുഡിഎഫ് സ്ഥാനാർത്ഥിത്വത്തിൽ അതൃപ്തി പരസ്യമാക്കി പിവി അൻവർ

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കിയതിൽ അതൃപ്തി പരസ്യമാക്കി പിവി അൻവർ. വിഎസ് ജോയിക്ക് ​ഗോഡ്ഫാദറില്ലെന്നായിരുന്നു അൻവറിന്റെ പ്രതികരണം. സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ജോയിയെ ഒഴിവാക്കിയതിലൂടെ മലയോര ജനത തഴയപ്പെട്ടുവെന്നും അൻവർ പറഞ്ഞു. 

Add Zee News as a Preferred Source

ആര്യാടൻ ഷൗക്കത്തിനെതിരെയും അൻവർ തുറന്നടിച്ചു. ഷൗക്കത്ത് സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ ശ്രമിച്ചുവെന്ന് പിവി അൻവർ ആരോപിച്ചു. വയനാട് വച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയുമായി ചർച്ച നടത്തിയെന്നും അൻവർ പറഞ്ഞു. 

Also Read: KSRTC Bus Driver Suspended: താമരശ്ശേരി ചുരം കയറുമ്പോഴും ഫോൺ വിളി; കെഎസ്ആർടിസി സ്വഫ്റ്റ് ഡ്രൈവർക്ക് സസ്പെൻഷൻ

എഐസിസി പത്രക്കുറിപ്പിലൂടെയാണ് യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കൊടുവിലാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ആര്യാടൻ ഷൗക്കത്തിന്റെ പേര് കെപിസിസി നൽകുകയായിരുന്നു. ഇത് അം​ഗീകരിച്ചുകൊണ്ടാണ് എഐസിസി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. 

ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ അന്‍വര്‍ രംഗത്തെത്തിയിരുന്നു. ആരെയെങ്കിലും മത്സരിപ്പിച്ച് എംഎല്‍എ ആക്കാനല്ല താന്‍ രാജിവച്ചതെന്നായിരുന്നു അൻവർ പരസ്യമായി പറഞ്ഞത്. മലപ്പുറം ഡിസിസി അധ്യക്ഷൻ വി എസ് ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു പിവി അൻവർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ യുഡിഎഫ് ഇതിന് വഴങ്ങിയില്ല. വി എസ് ജോയിയെ അനുനയിപ്പിച്ച് കൊണ്ടാണ് കേരളാ ഘടകം ആര്യാടൻ ഷൗക്കത്തിന്റെ പേര് നിർദ്ദേശിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News