മലപ്പുറം: യുഡിഎഫിനോട് ഉടക്കി പിവി അൻവർ. യുഡിഎഫിൽ വിശ്വാസം നഷ്ടമായി. നിലമ്പൂരിൽ മത്സരിക്കാനില്ല. മത്സരിക്കാൻ ആഗ്രഹമുണ്ട്. മത്സരിക്കാൻ പണമില്ല. കോടികൾ വരുമാനം ഉണ്ടായിരുന്നു. ഇപ്പോൾ സാമ്പത്തികമായി തകർന്നു. മത്സരിക്കണമെങ്കിൽ കയ്യിൽ പണം വേണം. അതെന്റെ കയ്യിൽ ഇല്ല.
ലക്ഷങ്ങൾ വരുമാനം ഉണ്ടായിരുന്ന അൻവറിനെ വട്ടപൂജ്യത്തിലെത്തിച്ചു. രണ്ട് മുന്നണികളും കൂടി ഞെക്കി ഇല്ലാതാക്കി, ബാക്കിയുള്ളത് ജീവൻ മാത്രം. രണ്ട് കൂട്ടരും എന്നെ വികലാംഗനാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞു. വിഡി സതീശനെതിരെ രൂക്ഷവിമർശനം. സതീശൻ നയിക്കുന്ന യുഡിഎഫിലേക്ക് ഇല്ല. യുഡിഎഫിൽ ഘടകകക്ഷിയാക്കാതിരിക്കുന്നത് വിഡി സതീശൻ.
സതീശന് വ്യക്തിവിരോധമില്ല, ചിലർ സതീശനെ തെറ്റിദ്ധരിപ്പിച്ചു. അൻവർ യുഡിഎഫിൽ വന്നാൽ അധികപ്രസംഗം തുടരുമെന്ന് പറഞ്ഞു. ഒരു യുഡിഎഫ് നേതാവും വിളിക്കണ്ട. ഇനി ആരും ചർച്ചയ്ക്ക് വിളിക്കരുത്. യുഡിഎഫുമായി ഇനി ഒരു ചർച്ചയ്ക്കും ഇല്ല. സിപിഎമ്മുമായി ചർച്ച നടത്തണമെങ്കിൽ വേറെ തന്തയ്ക്ക് ജനിക്കണം. മനസ്സാക്ഷി വോട്ടിന് ആഹ്വാനം. ആർക്ക് വോട്ട് ചെയ്യണമെന്ന് ജനം തീരുമാനിക്കട്ടെ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









