)
പത്തനംതിട്ട: കോന്നി പാറമട അപകടത്തിൽ മരണം രണ്ടായി. വാഹനത്തിന്റെ ക്യാബിനിലാണ് മൃതദേഹം കണ്ടെത്തിത്. ബുൾഡോസർ നിയന്ത്രിച്ചിരുന്ന അജയ് റായി എന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്. ബുൾഡോസറിന്റെ ക്യാബിനിലാണ് മൃതദേഹം കണ്ടെത്തിയത്.
കല്ലുകൾ മാറ്റി ക്യാബിൻ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അംഗങ്ങൾ വടംകെട്ടി ഇറങ്ങിയാണ് മൃതദേഹം പുറത്തെടുത്തത്. ലോങ് ബൂം എക്സ്കവേറ്റർ എത്തിച്ചുള്ള രക്ഷാപ്രവർത്തനത്തിലാണ് അജയ് റായിയുടെ മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ പാറമടയിൽ ജോലി ചെയ്തു കൊണ്ടിരുന്ന രണ്ട് അതിഥിതൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. അജയ് റായിയുടെ സഹായിയായിരുന്ന ഒഡിഷ സ്വദേശി മഹാദേവ് പ്രധാനിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.