തിരുവനന്തപുരം: ചോദ്യപേപ്പർ ചോർച്ച സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ കണക്കിന്റെയും എസ്എസ്എൽസി ഇം​ഗ്ലീഷിന്റെയും ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പറുകളാണ് ചോർന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത് പൊതു വിദ്യാഭ്യാസത്തോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു. ഇപ്പോഴുള്ളത് ​ഗൗരവമുള്ള ആരോപണം. ഡിജിപിക്കും സൈബ‍‍ർ പൊലീസിനും പരാതി നൽകിയിട്ടുണ്ട്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. 


Read Also: രക്ഷാപ്രവര്‍ത്തനത്തിന് കൂലി ചോദിച്ച് കേന്ദ്രം, കടുത്ത വിവേചനമെന്ന് കേരളം


ചോദ്യ പേപ്പർ ചോർത്തിയവർക്കെതിരെയും പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകൾക്കെതിരെയും കർശന നടപടി എടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സ്വകാര്യ ട്യൂഷൻ സെന്ററിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ വിവരങ്ങൾ ശേഖരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 


'ചോദ്യമിടുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ ചോ‍ർച്ച ഉണ്ടാകില്ല. ചോദ്യപേപ്പർ പ്രസിദ്ധീകരിച്ച യൂട്യൂബ് ചാനലുകൾക്കെതിരെ നടപടിയുണ്ടാകും.സ്വകാര്യ ട്യൂഷൻ സെന്ററിൽ ജോലി ചെയ്യുന്ന പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെ വിവരങ്ങൾ ശേഖരിക്കും.അവരിലേക്കും അന്വേഷണം ഉണ്ടാകും.ചോർന്ന പരീക്ഷകൾ വീണ്ടും നടത്തുന്നതിൽ പിന്നീട്  തീരുമാനം ഉണ്ടാകും


.ഇപ്പോഴത്തെ പരീക്ഷ കുട്ടികളുടെ ഭാവിയെ മാത്രം ബാധിക്കുന്ന കാര്യമല്ല. സ്വകാര്യ ട്യൂഷന്‍ എടുക്കുന്നതിൽ അധ്യാപകർക്ക് നിലവിൽ നിയന്ത്രണം ഉണ്ട്. പലർക്കും എതിരെ നടപടി എടുത്തിട്ടുണ്ട്.  ഈ കണക്കുകൾ പിന്നീട് പുറത്ത് വിടുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.