Rabies Vaccine: വാക്സിൻ എടുത്തിട്ടും പേവിഷബാധ; ഏഴുവയസുകാരി ഗുരുതരാവസ്ഥയിൽ

Rabies Vaccination: കുട്ടിയുടെ തലച്ചോറിലേക്കുൾപ്പെടെ വിഷബാധയേറ്റു. ആരോ​ഗ്യനില ​ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 3, 2025, 02:23 PM IST
  • കുട്ടി വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് തെരുവ് നായയുടെ കടിയേറ്റത്
  • ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ച് വാക്സിൻ എടുത്തിരുന്നു
Rabies Vaccine: വാക്സിൻ എടുത്തിട്ടും പേവിഷബാധ; ഏഴുവയസുകാരി ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: തെരുവ് നായയുടെ കടിയേറ്റ ഏഴ് വയസുകാരിക്ക് പേവിഷബാധ. വാക്സിൻ സ്വീകരിച്ചിട്ടും കുട്ടിക്ക് പേവിഷബാധയേറ്റു. ഏപ്രിൽ എട്ടിനാണ് പെൺകുട്ടിക്ക് നേരെ തെരുവ് നായയുടെ ആക്രമണമുണ്ടായത്. കുട്ടിയുടെ ശരീരത്തിൽ വിവിധ ഭാ​ഗങ്ങളിൽ കടിയേറ്റു. വാക്സിന്റെ അവസാന ഡോസ് എടുക്കുന്നതിന് മുൻപ് കുട്ടിക്ക് പനി വന്നു.

Add Zee News as a Preferred Source

ഇതേ തുടർന്ന് രണ്ട് ദിവസം മുൻപാണ് കുട്ടിയെ തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിൽ എത്തിച്ചത്. തുടർന്നാണ് കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. കുട്ടിയുടെ തലച്ചോറിലേക്കുൾപ്പെടെ വിഷബാധയേറ്റിരുന്നുവെന്നും ആരോ​ഗ്യനില ​ഗുരുതരമാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

ALSO READ: കോഴിക്കോട് മെഡിക്കല്‍കോളേജ്; അഞ്ചുപേരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യും, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

കൊല്ലം സ്വദേശിയായ പെൺകുട്ടി വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് തെരുവ് നായയുടെ കടിയേറ്റത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ച് വാക്സിൻ എടുത്തിരുന്നു.‌ കഴിഞ്ഞ ദിവസം മലപ്പുറത്ത് തെരുവ് നായയുടെ കടിയേറ്റ അഞ്ച് വയസുകാരി വാക്സിൻ സ്വീകരിച്ച ശേഷവും പേവിഷബാധയേറ്റ് മരിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News