ജാമ്യ വ്യവസ്ഥകൾ പാലിച്ചില്ല; രാഹുൽ ഈശ്വർ അറസ്റ്റിൽ

പാലക്കാട് ഹിന്ദു മഹാസഭയുടെ പരിപാടിക്കെത്തയപ്പോഴാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. 

Updated: Dec 17, 2018, 11:12 AM IST
ജാമ്യ വ്യവസ്ഥകൾ പാലിച്ചില്ല; രാഹുൽ ഈശ്വർ അറസ്റ്റിൽ

പാലക്കാട്: ജാമ്യ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടര്‍ന്ന് രാഹുൽ ഈശ്വർ അറസ്റ്റിൽ. പാലക്കാട് നിന്നാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ജാമ്യ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്ന് കോടതി രാഹുല്‍ ഈശ്വറിന്‍റെ ജാമ്യം റദ്ദാക്കിയിരുന്നു. ഇന്ന് പാലക്കാട് ഹിന്ദു മഹാസഭയുടെ പരിപാടിക്കെത്തയപ്പോഴാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ശബരിമലയിലും നിലയ്ക്കലിലും നടന്ന സംഘര്‍ഷങ്ങളുടെ പേരില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കര്‍ശനമായ വ്യവസ്ഥകളോടെ ആയിരുന്നു ജാമ്യം അനുവദിച്ചത്. എല്ലാ ശനിയാഴ്ചയും പമ്പ പോലീസ് സ്‌റ്റേഷനിലെത്തി ഒപ്പിടണമെന്ന ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റാന്നി കോടതിയുടെ ഉത്തരവ്. 

എന്നാല്‍ പൊലിസ് വ്യക്തി വിരോധം തീര്‍ക്കുകയാണെന്നും ഏതാനും മണിക്കൂറുകള്‍ മാത്രമാണ് സ്റ്റേഷനിലെത്തി ഒപ്പിടാന്‍ വൈകിയതെന്നും രാഹുല്‍ നേരത്തെ പ്രതികരിച്ചിരുന്നു. 
ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പമ്പ നിലക്കൽ എന്നിവിടങ്ങളിൽ ഉണ്ടായ അക്രമസംഭവങ്ങളുടെ പേരിലാണ് രാഹുൽ ഈശ്വറിനെ ആദ്യം അറസ്റ്റ് ചെയ്തത്. 

ജാമ്യം കിട്ടാതെ കേരളത്തിലേക്ക് ഇല്ലെന്ന് രാഹുൽ ഈശ്വർ നേരത്തെ പ്രതികരിച്ചിരുന്നു. ജാമ്യത്തിനായി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ ഈശ്വര്‍ വിശദമാക്കിയിരുന്നു. അതുവരെ കർണാടക ശബരിമല എന്നറിയപ്പെടുന്ന ബംഗളുരുവിലെ അനന്തഗിരി അയ്യപ്പ ക്ഷേത്രത്തിൽ കഴിയുമെന്നായിരുന്നു രാഹുൽ ഈശ്വർ അറിയിച്ചത്. 

നേരത്തെ കലാപത്തിന് ആഹ്വാനം നൽകിയതിന് രാഹുൽ ഈശ്വറിനെതിരെ എറണാകുളം പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരം സ്വദേശി പ്രമോദ് നൽകിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.