നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെയുള്ള തെളിവുകൾ പൊലീസ് കൃത്രിമമായി ഉണ്ടാക്കിയതെന്ന് രാഹുൽ ഈശ്വർ. ദിലീപിൻ്റെ കാര്യത്തിൽ താൻ പറഞ്ഞത് ശരിയാണെന്നും കേസിൽ ദിലീപിനെതിരെ തെളിവുകൾ പൊലീസ് കൃത്രിമമായി ഉണ്ടാക്കിയെന്നും രാഹുൽ പറഞ്ഞു. വ്യാപകമായി പ്രചരിച്ച പൾസർ സുനിയോടൊപ്പമുള്ള ദിലീപിൻ്റെ ഫോട്ടോ പൊലീസ് ഫോട്ടോഷോപ്പ് വഴി നിർമ്മിച്ചതാണെന്നും രാഹുൽ ആരോപിച്ചു. ഒരു വനിത ജഡ്ജിക്കെതിരെ വ്യാപകമായ സൈബർ പ്രചരണം നടത്തുന്നുവെന്നും ദിലീപിനെ ഇപ്പോഴും വേട്ടയാടുന്ന ചിലരുണ്ടെന്ന് പറഞ്ഞ രാഹുൽ കണ്ണിൽ പൊടിയിടാനെങ്കിലും ഇതിനെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്നും ചോദിച്ചു.
അതേസമയം, തനിക്കെതിരെ കോടതിയിൽ പൊലീസും പ്രോസിക്യൂഷനും കള്ളം എഴുതി കൊടുക്കുകയാണ് ചെയ്തതെന്നും രാഹുൽ ഈശ്വർ പറഞ്ഞു. തനിക്ക് പതിനൊന്നാം തീയതി ജാമ്യം കിട്ടേണ്ടതായിരുന്നുവെന്നും എന്നാൽ, പ്രോസിക്യൂഷൻ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ കോടതിയിൽ പറഞ്ഞുവെന്നും 16 ദിവസം എന്തൊരു അനീതിയാണ് നടന്നതെന്ന് അന്വേഷിക്കണമെന്നും സ്ത്രീപക്ഷ നിലപാട് പറയുമ്പോൾ പുരുഷന്മാരെ വേട്ടയാടരുതെന്നും രാഹുൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









