ഷുഹൈബിന്‍റെ പിതാവിനെ ഫോണില്‍ വിളിച്ചാശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി

സിപിഎം പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട കണ്ണൂര്‍ മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബിന്‍റെ പിതാവ് സി. പി മുഹമ്മദിനെ ഫോണില്‍ വിളിച്ചാശ്വസിപ്പിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 

Last Updated : Feb 15, 2018, 10:17 PM IST
ഷുഹൈബിന്‍റെ പിതാവിനെ ഫോണില്‍ വിളിച്ചാശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സിപിഎം പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട കണ്ണൂര്‍ മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബിന്‍റെ പിതാവ് സി. പി മുഹമ്മദിനെ ഫോണില്‍ വിളിച്ചാശ്വസിപ്പിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 

എന്ത് ആവശ്യത്തിനും ത​ന്‍റെ ഓഫീസുമായി ബന്ധപ്പെടാമെന്നും ഏത് കാര്യത്തിനും പ്രസ്ഥാനം കൂടെ ഉണ്ടാകുമെന്നും ധീരനായ ശുഹൈബി​ന്‍റെ ഓര്‍മ്മകള്‍ പുതിയ തലമുറക്ക് ആവേശമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വ്യാഴാഴ്​ച വൈകുന്നേരം 6.15ഓടെ കീഴല്ലൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് നിസ്സാമിന്‍റെ ഫോണിലേക്ക് വിളിച്ചാണ് ഷുഹൈബിന്‍റെ പിതാവിനോട് അദ്ദേഹം സംസാരിച്ചത്. 

ശുഹൈബിന്‍റെ വിയോഗം ഒരു നാടിന്‍റെ പ്രതീക്ഷകളെയാണ് ഇല്ലാതാക്കിയതെന്നും കുടുംബത്തി​​​ന്‍റെ ദുഃഖത്തില്‍ താനും കോണ്‍ഗ്രസ് പ്രസ്ഥാനവും പങ്കു ചേരുന്നതായും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Trending News