രാ​ഹു​ല്‍ ഗാ​ന്ധി നാളെ കേ​ര​ള​ത്തി​ല്‍; ഷഹ്‌ല​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ക്കും

കോ​ണ്‍​ഗ്ര​സ് നേ​താ​വും വയനാട് എംപിയുമായ രാ​ഹു​ല്‍ ഗാ​ന്ധി ബു​ധ​നാ​ഴ്ച കേ​ര​ള​ത്തി​ല്‍ എ​ത്തും. 

Last Updated : Dec 3, 2019, 07:18 PM IST
  • കോ​ണ്‍​ഗ്ര​സ് നേ​താ​വും വയനാട് എംപിയുമായ രാ​ഹു​ല്‍ ഗാ​ന്ധി ബു​ധ​നാ​ഴ്ച കേ​ര​ള​ത്തി​ല്‍ എ​ത്തും
  • ബ​ത്തേ​രി സ​ര്‍​വ​ജ​ന സ്കൂ​ളി​ല്‍ പാമ്പ് ക​ടി​യേ​റ്റു മ​രി​ച്ച ഷഹ്‌ല ഷെ​റി​ന്‍റെ വീ​ട്ടി​ല്‍ രാ​ഹു​ല്‍ സ​ന്ദ​ര്‍​ശ​നം നടത്തും
രാ​ഹു​ല്‍ ഗാ​ന്ധി നാളെ കേ​ര​ള​ത്തി​ല്‍; ഷഹ്‌ല​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ക്കും

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് നേ​താ​വും വയനാട് എംപിയുമായ രാ​ഹു​ല്‍ ഗാ​ന്ധി ബു​ധ​നാ​ഴ്ച കേ​ര​ള​ത്തി​ല്‍ എ​ത്തും. 

വ​യ​നാ​ട് എം​പി​യാ​യ അദ്ദേഹം മ​ണ്ഡ​ല​ത്തില്‍ വിവിധ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കുമെന്നാണ് റിപ്പോര്‍ട്ട്. 

കോ​ണ്‍​ഗ്ര​സ് ബൂ​ത്തു ത​ല പ്ര​വ​ര്‍​ത്ത​ക​രു​ടെ യോ​ഗ​ത്തി​ലും എം​പി സം​ബ​ന്ധി​ക്കും. റിപ്പോര്‍ട്ട് അനുസരിച്ച് ബ​ത്തേ​രി സ​ര്‍​വ​ജ​ന സ്കൂ​ളി​ല്‍ പാമ്പ് ക​ടി​യേ​റ്റു മ​രി​ച്ച ഷഹ്‌ല ഷെ​റി​ന്‍റെ വീ​ട്ടി​ല്‍ രാ​ഹു​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​മെ​ന്നാ​ണു സൂ​ച​ന. 

അതേസമയം, ഷഹ്‌ലയുടെ മരണത്തെതുടര്‍ന്ന്, മണ്ഡലത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഒരു വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ചിട്ട് എംപി തിരിഞ്ഞുനോക്കിയില്ല എന്ന പരാതി വയനാട് മണ്ഡലത്തില്‍ ഉയര്‍ന്നിരുന്നു. 

കൂടാതെ, രാഹുല്‍ ഗാന്ധിയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതിയും എത്തിയിരുന്നു. 
നിലമ്പൂര്‍ പോലീസിലാണ് പരാതി എത്തിയത്. 

യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വയനാട് മണ്ഡലത്തിലെ വോട്ടറും യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ അജി തോമസാണു നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കിയത്. നിലമ്പൂര്‍ പോലീസ് പരാതി സ്വീകരിച്ച്‌ അന്വേഷണം ആരംഭിച്ചെന്നും പറയപ്പെടുന്നു. 

തുടര്‍ന്ന്, ഡിസംബര്‍ ആദ്യവാരം രാഹുല്‍ഗാന്ധി വയനാട്ടിലെത്തുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

Trending News