close

News WrapGet Handpicked Stories from our editors directly to your mailbox

ഹൃദയ വിശാലതയും ആത്മവിശ്വാസവും ഉള്ളവരാണ് കേരളീയര്‍: രാഹുല്‍ ഗാന്ധി

ലോക്സഭ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് മത്സരിക്കുന്നത് രാജ്യത്തിനുള്ള സന്ദേശമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

Updated: Apr 16, 2019, 01:10 PM IST
ഹൃദയ വിശാലതയും ആത്മവിശ്വാസവും ഉള്ളവരാണ് കേരളീയര്‍: രാഹുല്‍ ഗാന്ധി

പത്തനാപുരം: കേരളത്തിലെ മാവേലിക്കര മണ്ഡലത്തിലെ പത്തനാപുരത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധി പൊതുയോഗത്തില്‍ വെച്ച് മോദിക്കും സംഘപരിവാര്‍ നയങ്ങള്‍ക്കുമെതിരെ ആഞ്ഞടിച്ചു. 

ലോക്സഭ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് മത്സരിക്കുന്നത് രാജ്യത്തിനുള്ള സന്ദേശമാണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി അമിത് ഷാ പറയുന്നത് പോലെയല്ല കേരളമെന്നും കേരളീയര്‍ ഹൃദയ വിശാലതയും ആത്മവിശ്വാസവുമുള്ളവരാണെന്നും പറഞ്ഞു. 

മാത്രമല്ല കേരളത്തിന് സഹിഷ്ണുതയുടെ ചരിത്രമാണെന്നും കേരളത്തില്‍ ഉയര്‍ന്ന സാക്ഷരതയാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതമെന്ന് പറയുന്നത് നിരവധി ആശയങ്ങളാണ്. ബിജെപിയും ആര്‍എസ്‌എസ്സും ഇന്ന് അവരുടേതല്ലാത്ത എല്ലാ ശബ്ദങ്ങളെയും അടിച്ചമര്‍ത്തുന്നു. ഒരു വ്യക്തിയും ഒരു ആശയവുമാണ് ഈ രാജ്യം ഭരിക്കേണ്ടതെന്ന് കോണ്‍ഗ്രസ്‌ വിശ്വസിക്കുന്നില്ലയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 

 

ബിജെപിയുടെ ആശയങ്ങളോട് യോജിക്കാത്തതു കൊണ്ടാണ് കോണ്‍ഗ്രസിനെ രാജ്യത്ത് നിന്നും തുടച്ച് നീക്കുമെന്ന് പ്രധാനമന്ത്രി പറയുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതിന് കോണ്‍ഗ്രസിന്‌ പറയാനുള്ള മറുപടി നിങ്ങളെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തും എന്നാണെന്നും രാഹുല്‍ വ്യക്തമാക്കി.

കേരളത്തിലെ രണ്ടു ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് രാഹുല്‍ ഗാന്ധി തുടക്കമിട്ടു.  അന്തരിച്ച കേരളാ കോണ്‍ഗ്രസ്‌ നേതാവ് കെ.എം.മാണിയുടെ വീട്ടിലും രാഹുല്‍ ഇന്ന് സന്ദര്‍ശനം നടത്തും.