കെപിസിസി നേതൃനിരയില്‍ രാഹുൽ ഗാന്ധിക്ക് നല്ല പ്രതീക്ഷയുണ്ടെന്ന് എ.കെ ആന്‍റണി

കെപിസിസിയുടെ പുതിയ നേതൃനിരയില്‍ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധിക്ക് നല്ല പ്രതീക്ഷയുണ്ടെന്ന് എ.കെ ആന്‍റണി. പുതിയ കെപിസിസി ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

Updated: Sep 22, 2018, 03:55 PM IST
കെപിസിസി നേതൃനിരയില്‍ രാഹുൽ ഗാന്ധിക്ക് നല്ല പ്രതീക്ഷയുണ്ടെന്ന് എ.കെ ആന്‍റണി

ന്യൂഡല്‍ഹി: കെപിസിസിയുടെ പുതിയ നേതൃനിരയില്‍ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധിക്ക് നല്ല പ്രതീക്ഷയുണ്ടെന്ന് എ.കെ ആന്‍റണി. പുതിയ കെപിസിസി ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

കോൺഗ്രസിനെ ശക്തിപ്പെടുത്തുകയാണ് പുതിയ നേതൃത്വത്തിന്‍റെ ലക്ഷ്യം. വിജയത്തിലെത്താന്‍ ഈ നേതൃത്വത്തിന് വളരെയേറെ കഠിനാധ്വാനം ആവശ്യമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

തഴേത്തട്ടിൽ ദൗർബല്യമനുഭവിക്കുന്ന കോൺഗ്രസിന് ബൂത്ത് കമ്മിറ്റികൾ തൊട്ട് സംഘടനാ പ്രവർത്തനം ശക്തമാക്കണം. കോൺഗ്രസിന് ഒരേ സ്വരത്തിൽ ഒറ്റക്കെട്ടായി സംസാരിക്കുന്ന നേതൃത്വം വേണം. പാർട്ടിയിൽ നിന്നും അകന്നുപോയവരെ തിരികെ എത്തിക്കണം. ലോക്സഭ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റ് നേടണം. ചെങ്ങന്നൂർ തോൽവിക്ക് കാരണം പരമ്പരാത വോട്ടു ചോർച്ചയാണ് എന്നും അദ്ദേഹം പറഞ്ഞു. 

പുതിയ ഭാരവാഹികൾക്ക് സമ്പൂർണ്ണ പിന്തുണ ആന്‍റണി അറിയിച്ചു.