വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് അപരന്‍!!

രാഹുല്‍ ഗാന്ധി കെ.ഇ എന്ന പേരിലാണ് കോട്ടയം എരുമേലി സ്വദേശിയായ അപരന്റെ രംഗപ്രവേശനം.  

Updated: Apr 3, 2019, 04:29 PM IST
വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് അപരന്‍!!

കോഴിക്കോട്: തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഈ അപരന്മാരെകൊണ്ട് ഭയങ്കര ബുദ്ധിമുട്ടാണ്. ആരുടെയൊക്കെ പേരിലായിരിക്കും അപരന്‍മാര്‍ എത്തുകയെന്നതിന് ഒരു നിശ്ചയവും ഉണ്ടാകില്ല. 

വയനാട്ടില്‍ രാഹുല്‍ വരുന്നു എന്ന് കേട്ടത് തൊട്ടുതന്നെ വാര്‍ത്തകള്‍ക്ക് ഒരു കുറവുമില്ലാതിരിക്കുമ്പോള്‍ ആണ് പുതിയൊരു വാര്‍ത്തകൂടി വരുന്നത്.  എന്താണെന്നോ വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവുന്ന രാഹുല്‍ ഗാന്ധിക്ക് അപരന്‍. 

അതെ രാഹുല്‍ ഗാന്ധി കെ.ഇ എന്ന പേരിലാണ് കോട്ടയം എരുമേലി സ്വദേശിയായ അപരന്റെ രംഗപ്രവേശനം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ് ഇയാളെന്നാണ് സൂചന. പേരിലുള്ള ഇന്‍ഷ്യല്‍ നീക്കി രാഹുല്‍ ഗാന്ധി എന്ന പേരില്‍ത്തന്നെ മത്സരിക്കാനായിരുന്നു യുവാവിന്റെ നീക്കം. മാത്രമല്ല ഒരു ദേശീയ പാര്‍ട്ടിയുടെ പിന്തുണ നേടാനും ശ്രമം നടത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി വ്യാഴാഴ്ചയാണ് എന്നിരിക്കേ അപരനായി മത്സരത്തിനിറങ്ങുന്ന രാഹുല്‍ ഗാന്ധി ഇതുവരേയും പത്രിക സമര്‍പ്പിച്ചിട്ടില്ല. ബുധനാഴ്ച വൈകിട്ട് കോഴിക്കോട്ടെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രിയങ്കാ ഗാന്ധിക്കൊപ്പം വ്യാഴാഴ്ച വയനാട്ടിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.