രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍

വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കേരളത്തില്‍...

Updated: Apr 15, 2019, 12:35 PM IST
രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍

കോ​ട്ട​യം: വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കേരളത്തില്‍...

രണ്ട് ദിവസം കേരളത്തില്‍ പര്യടനം നടത്തുന്ന അദ്ദേഹം 9 ജില്ലകളില്‍ പ്രസംഗിക്കും. രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്ന വയനാട് മണ്ഡലത്തിലെ പ്രചാരണ പരിപാടിയില്‍ മറ്റന്നാളാണ് പങ്കെടുക്കുന്നത്.

രാത്രിയോടെ തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം കോവളത്തായിരിക്കും താമസം. ചൊവ്വാഴ്ച രാവിലെ ഹെലികോപ്റ്ററില്‍ കൊല്ലത്തെത്തും. രാവിലെ 10ന് പത്തനാപുരത്തും 11.30ന് പത്തനംതിട്ടയിലും തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിക്കും. 

പത്തനംതിട്ടയില്‍നിന്ന് ഹെലികോപ്റ്ററില്‍ പാലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ഇ​റ​ങ്ങി​യ​ശേ​ഷ​മാ​വും അ​ദ്ദേ​ഹം അന്തരിച്ച മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനുമായ കെ എം മാണിയുടെ വീ​ട്ടി​ലെത്തുക.

പ​ത്തു പൊ​തു​സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ രാ​ഹു​ല്‍ ഗാന്ധി പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് രാ​ഹു​ലി​ന്‍റെ വ​യ​നാ​ട് ഓ​ഫീ​സ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

അതേസമയം, വയനാടിനായി ട്വിറ്ററില്‍ പ്രത്യേക അക്കൗണ്ട്‌ തുറന്നിരിയ്ക്കുകയാണ് രാഹുല്‍ ഗാന്ധി. 
@RGWayanadOffice എന്ന ഐ.ഡിയിലാണ് അക്കൗണ്ട് തുറന്നത്. മലയാളത്തിലാണ് ട്വീറ്റുകള്‍. അന്തരിച്ച കെ.എം മാണിയ്ക്കുള്ള ആദരാഞ്ജലിയായിരുന്നു ആദ്യ സന്ദേശം.